പരപ്പ: വഴിയാത്രക്കാരുടെ കൈപിടിക്കുവാനും റോഡരികിലെ ചപ്പുചവറുകള്‍ തൂത്തുവാരുവാനും ഇനി ഔക്കര്‍ച്ചയില്ല. പരപ്പയിലെ അബൂബക്കറെന്ന നാട്ടുകാരുടെ ഔക്കര്‍ച്ച ഓര്‍മ്മയായി.[www.malabarflash.com]
കല്ലംചിറയിലെ ആദ്യകാല ബസ് ഡ്രൈവറായിരുന്ന അബൂബക്കര്‍ ഞായറാഴ്ച മരണപ്പെട്ടത്. അബൂബക്കറെ അറിയാത്തവര്‍ പരപ്പ ഗ്രാമത്തില്‍ ചുരുക്കമാണ്.
അതിരാവിലെ നഗരത്തില്‍ എത്തുന്ന അബുബക്കര്‍ റോഡ് മുറിച്ച് കടക്കുവാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളെയും മുതിര്‍ന്നവരെയും കൈപിടിച്ച് കടത്തുവാനും അതുപോലെ തന്നെ റോഡരികിലെ മാലിന്യങ്ങള്‍ തൂത്തുവാരാനും അബൂബക്കര്‍ എന്നും സന്നദ്ധനാണ്.
കല്ലംചിറ മുതല്‍ പരപ്പ വരെ നടന്നാണ് അബൂബക്കര്‍ പോകുന്നത്. ഈ സമയത്താണ് വഴിയാത്രക്കാര്‍ സഹായഹസ്തവുമായി അബുബക്കര്‍ മുന്നിലെത്തുന്നത്. റോഡിന്റെ ഇരുവശവും ചിതറികിടക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തൂത്ത് വൃത്തിയാക്കി കൊണ്ടാണ് പിന്നീടുള്ള യാത്ര.
ആദ്യകാല ബസ് ഡ്രൈവറായിരുന്ന അബൂബക്കര്‍ ജനങ്ങളുടെ സ്‌നേഹ നിധിയായ ഔക്കര്‍ച്ചയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മരണപ്പെട്ട ഔക്കര്‍ച്ചയുടെ മൃതദേഹം പരപ്പയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറ്കണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മൃതദേഹം കല്ലഞ്ചിറ ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്തു.
ഭാര്യമാര്‍ പരേതയായ സഫിയ, കൗലത്ത്. മക്കള്‍: ജമീല, ലത്തീഫ്, സമീറ, ഷക്കീന, സുമയ്യ, ഷക്കീര്‍, ഹബീബ്, ബുഷ്‌റ, ഹനീഫ
No comments:
Post a Comment