Latest News

മടിക്കൈയില്‍ നിസ്‌കാര പള്ളിക്ക് തീവെച്ചു

മടിക്കൈ: എരിക്കുളത്തെ നിസ്‌കാര പള്ളിക്ക് അജ്ഞാതര്‍ തീവെച്ചു. ബുധനാഴ്ച്ച  പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പള്ളി വരാന്തയില്‍ അജ്ഞാത സംഘം തീവെച്ചത്. വരാന്തയിലുണ്ടായിരുന്ന മേശയും മരത്തിന്റെ ഗേറ്റും കത്തി നശിച്ചു.[www.malabarflash.com]

പള്ളി ഇമാം ഹനീഫ മൗലവി പള്ളിക്കകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നിലവിളികേട്ടെത്തിയ പരിസരവാസികളാണ് തീ അണച്ചത്. സംഭവം അറിഞ്ഞയുടന്‍ നീലേശ്വരം പോലീസ് സംഭവ സ്ഥലത്തെത്തി.
10 വര്‍ഷം മുമ്പാണ് മടിക്കൈ ചാളക്കടവ് ജമാഅത്തിന് കീഴില്‍ എരിക്കുളത്ത് നിസ്‌കാര പള്ളി സ്ഥാപിച്ചത്. നിര്‍മാണ കാലത്ത് തന്നെ പള്ളിയുടെ നിര്‍മാണ സാമഗ്രികള്‍ നശിപ്പിക്കുകയും നിര്‍മിച്ചവ പൊളിച്ചുമാറ്റുകയും ചെയ്തത് പള്ളിനിര്‍മ്മാണത്തെ തടയാനുള്ള ശ്രമമുണ്ടായിരുന്നു. 

ബുധനാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് പള്ളിയുടെ വരാന്തയില്‍ ഉണ്ടായിരുന്നു മേശ കസേര,ഡോര്‍ നിലത്തു വിരിച്ച കാര്‍പെറ്റ് ഉള്‍പ്പെടെ കത്തിക്കൊണ്ടിരിക്കുമ്പോള്‍ അകത്ത് ഉറങ്ങുകയായിരുന്ന പള്ളി ഇമാം ഉണര്‍ന്നില്ലായിരുന്നെങ്കില്‍ വലിയൊരു ദുരന്തമായിരുന്നു നടക്കേണ്ടിയിരുന്നത്. 

 സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മടിക്കൈയില്‍ ക്രമസമാധാനം തകര്‍ക്കാനുള്ള ചില സാമൂഹ്യദ്രോഹികളുടെ ശ്രമമാണ് തീവെപ്പിന് പിന്നിലെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ ആരോപിച്ചു.

നിസ്‌കാരപള്ളി ഇരുട്ടിന്റെ മറവില്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യ ദ്രോഹികളുടെ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു. ഒരു സംഘര്‍ഷവും നിലനില്‍കാത്ത സൗഹാര്‍ദത്തോടെ കഴിഞ്ഞ് കൂടുന്ന ഈ പ്രദേശത്ത് നിസ്‌കാര പള്ളിക്ക് തീയിട്ട് നശിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പിന്നില്‍ കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കാനുള്ള ഏതോ ദുശ്ശക്തികളുടെ ശ്രമമാണെന്ന് സംശയിക്കുന്നതായി സംയുക്ത ജമാഅത്ത് ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.