കാഞ്ഞങ്ങാട്: പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗേറ്റിന് വേണ്ടി കൊണ്ടുവന്ന ഗ്രില്‍സ് പണിസ്ഥലത്ത് നിന്നും മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
ഉദിനൂര്‍ മാച്ചിലക്കാട്ട് താമസിക്കുന്ന തുരുത്തി മഠത്തില്‍ മണി (51), ഇട്ടമ്മല്‍ വാടക വീട്ടില്‍ താമസിക്കുന്ന നാഗര്‍കോവില്‍ സ്വദേശി എസ് മുത്തു (41) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ പി വിജയനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മേലാങ്കോട്ടെ രാജേഷ് കാമത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗ്രില്‍സാണ് 18ന് രാത്രി മോഷണം പോയത്. രാജേഷ് കാമത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മോഷ്ടാക്കളായ രണ്ടംഗസംഘത്തെ പിടികൂടിയത്.
ഗ്രില്‍സ് കടത്താന്‍ ഉപയോഗിച്ച കെഎല്‍ 12 ബി 7593 നമ്പര്‍ ഗൂഡ്‌സ് ഓട്ടോയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
No comments:
Post a Comment