ബേക്കല്‍: 13 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബറിടം മസ്ജിദിന്റെ പുനനിര്‍മ്മാണത്തിന്റെ ഭാഗമയി കുഴിയെടുക്കുന്നതിനായി തുറന്നപ്പോഴാണ് അത്ഭുതപ്പെടുത്തുന്ന കാഴ്ച.[www.malabarflash.com]
13 വര്‍ഷം മുമ്പ് മരിച്ച ബേക്കല്‍ മൗവ്വലിലെ ഹസൈനാറിന്റെ മകന്‍ ആമുവിന്റെ ഖബറിടമാണ് ചൊവ്വാഴ്ച രാവിലെ മൗവ്വല്‍ രിഫാഇയ്യ ജുമാ മസ്ജിദിന്റെ പുനനിര്‍മ്മാണത്തിന്റെ ആവശ്യത്തിനായി കുഴി എടുക്കുന്നതിനായാണ് തുറന്നത്.
ഇതേ രീതിയില്‍ നിരവധി കബറുകള്‍ തുറന്നിരുന്നു. അതിനിടയിലാണ് ഒരു കബറില്‍ യാതൊരു കേടുപാടുകളും പററാത്ത കഫംപുടവ (മയ്യിത്തിനെ അണിയിക്കുന്ന വസ്ത്രം) കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജോലിക്കാര്‍ നാട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി ആമുവിന്റെ കബറിടമാണെന്ന് തിരിച്ചറിയുകയും ഇതനുസരിച്ച് ആമുവിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ ആമുവിന്റെ മക്കളും പേരമക്കളുമെത്തി മയ്യിത്ത് പരിശോധിച്ചപ്പോള്‍ ശരീര ഭാഗങ്ങളെല്ലാം അതേപടി തന്നെ നിലനില്‍ക്കുന്നതായി മനസ്സിലാക്കി. പണ്ഡിതന്‍മാരടക്കമുളള നൂറുകണക്കിനാളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമേ മയ്യിത്ത് അതേ പടി ഉണ്ടാകാറുളളു. എന്നാല്‍ ബേക്കല്‍ ഭാഗത്ത് ഇത് ആദ്യത്തേതാണെന്നാണ് നാട്ടുകാരും ജമാഅത്ത് ഭാരവാഹികളും പറയുന്നത്.
ആമു ഇസ്ലാമിക ചിട്ടയിലും മത നിയമങ്ങള്‍ക്കനുസരിച്ചും ജീവിച്ചയാളാണെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പഴയകാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതടക്കമുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ആമു.
വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ മൗവ്വല്‍ രിഫാഇയ്യ ജുമമസ്ജിദ് പരിസരത്ത് എത്തികൊണ്ടിരിക്കുകയാണ്
No comments:
Post a Comment