പോത്താനിക്കാട്: കൂവള്ളൂരില്‍ യത്തീംഖാന നടത്തി വരുന്നയാളെ, ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കൂവള്ളൂര്‍ പറമ്പില്‍ വീട്ടില്‍ സുലൈമാന്‍ മൗലവിയെ (53) ആണ് എസ്.ഐ. ആര്‍. ബൈജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മുപ്പതുകാരിയായ ജീവനക്കാരിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. ഇവരെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ഇതേ സ്ഥാപനത്തില്‍ അന്തേവാസികളായ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയില്‍ നിലവില്‍ സുലൈമാന്റെ പേരില്‍ കേസുണ്ട്.
പോസ്‌കോ നിയമപ്രകാരം എറണാകുളം കോടതിയില്‍ ഇയാള്‍ വിചാരണ നേരിടുന്നതിനിടയിലാണ് വീണ്ടും പീഡന കേസില്‍ പ്രതിയാകുന്നത്. ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് സ്ഥാപനത്തില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ അന്‍സാര്‍, അമല്‍ എന്നിവരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment