Latest News

മത്സ്യതൊഴിലാളിക്ക് കൈത്താങ്ങായി ബേക്കല്‍ ജനമൈത്രി പോലീസ്

മേല്‍പ്പറമ്പ്: ബേക്കല്‍ ജനമൈത്രി പോലിസിന്റെ കാരുണ്യ പ്രവര്‍ത്തനം ഭവനരഹിതര്‍ക്ക് ആശ്വാസമാകുന്നു. വീടു നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചവര്‍ക്കും പണമില്ലാത്ത കാരണത്താല്‍ കൂരയില്‍ ഞെറുങ്ങി കഴിയുന്നവര്‍ക്കും ആശ്വാസമേകി ബേക്കല്‍ ജനമൈത്രി ഏറ്റെടുത്ത അഞ്ചാമത്തെ വീട് നിര്‍മ്മാണത്തിനുള്ള തുക കൈമാറി.[www.malabarflash.com] 

സാമ്പത്തിക ബാധ്യതയുടെ പേരില്‍ വര്‍ഷങ്ങളായി നിര്‍മ്മാണം നിലച്ച കീഴൂര്‍ കടപ്പുറത്തെ മല്‍സ്യതൊഴിലാളി തിലകന്റെ കുടുംബത്തിനാണ് ഇത്തവണ ബേക്കല്‍ ജനമൈത്രി പോലീസ് സഹായമെത്തിച്ചത്.
കീഴൂര്‍ ഫ്‌ളാഷ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള സഹായം ലഭിച്ചത്.
ബേക്കല്‍ ജനമൈത്രി പോലീസ് നേരെത്തെ നാല് കുടുംബങ്ങളുടെ വീടുകള്‍ക്ക് സഹായം നല്‍കിയിരുന്നു.
തിലകന്റെ കുടുംബത്തിനുള്ള സഹായം ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ കീഴൂര്‍ ജമാഅത്ത് സെക്രട്ടറി യൂസഫ് ഹാജി കൈമാറി
ചടങ്ങില്‍ ജനമൈത്രി സി.ആര്‍.ഒ ഗംഗാധരന്‍ .പി.ആര്‍.ഒ മനോജ് ജനമൈത്രി സമിതി അംഗം കെ.എസ് സാലി കീഴൂര്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.