Latest News

48 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമായ് ഷവോമി വിപണിയില്‍; വില 10000 രൂപ

ഇന്ത്യന്‍ വിപണിയില്‍ 48 മെഗാപിക്‌സല്‍ പിന്‍ക്യാമറയുമായ് ഷവോമി. നോട്ട് 6ന്റെ പിന്‍ഗാമിയായെത്തിയ നോട്ട് 7നാണ് പുതിയ ക്യാമറയുമായ് എത്തി സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്.[www.malabarflash.com]

ഡ്യൂഡ്രോപ് നോച്ചുമായെത്തുന്ന ഷവോമിയുടെ ആദ്യഫോണാണ് നോട്ട് 7. 2340×1080 പിക്‌സല്‍ റെസലുഷനിലുള്ള 6.3 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2.5 ഡി ഗ്ലാസ് പാനലുമായിട്ടാണ് നോട്ട് 7ന്റെ വരവ്. സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍, 6 ജി.ബി റാം 64 ജി.ബി സ്‌റ്റോറേജ്,4000 എം.എ.എച്ച് ബാറ്റി, ക്വുക്ക് ചാര്‍ജ് 4, യു.എസ്.ബി ടൈപ്പ് സി എന്നിവയെല്ലാമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

48+5 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍കാമറകളോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും ഒത്ത് ചേരുന്നു. 13 മെഗാപിക്‌സലിന്റെറതാണ് സെല്‍ഫി കാമറ. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എം.ഐ യു.ഐ 10 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. നോട്ട് 7ന്റെ 3 ജി.ബി റാം 32 ജി.ബി റോം വകഭേദത്തിന് 10,000 രൂപയാണ് വില 4/64 ജി.ബി, 6/64 ജി.ബി വേരിയന്റുകള്‍ക്ക് യഥാക്രമം 12,500, 14,500 എന്നിങ്ങനെയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.