കാഞ്ഞങ്ങാട‌്: ഫെബ്രുവരി 6 മുതൽ 10 വരെ പടന്നക്കാട‌് നെഹ‌്റുകോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോൽസവത്തിന്റെ വിജയകരമായ നടത്തിപ്പിന‌് 501 അംഗ സംഘാടകസമതി രൂപീകരിച്ചു.[www.malabarflash.com]
കോളേജ‌് ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണയോഗം എം രാജഗോപാലൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. യൂണിയൻ ചെയർപേഴ‌്സൺ വി പി അമ്പിളി അധ്യക്ഷയായി. യൂണിവേഴ‌്സിറ്റി ഡിഎസ‌്എസ‌് പത‌്മനാദഭൻ കാവുമ്പായി കലോൽസവ പരിപാടികൾ വിശദീകരിച്ചു.
കെ പി സതീഷ‌്ചന്ദ്രൻ എം നാരായണൻ നഗരസഭാ ചെയർമൻ കെ പി ജയരാജൻ ഡോ വി പി പി മുസ‌്തഫ, നഗരസഭാ വൈചയർപേഴ‌്സൺഎൽ സുലൈഖ,പ്രിൻസിപ്പാൾ ഡോ ടി വിജയൻ, കോളേജ‌് മാനേജിംഗ‌് കമ്മറ്റി സെക്രട്ടറി കരിമ്പിൽ രാമനാഥൻ, ഡോ പി പ്രഭാകരൻ, ഡോ സി ബാലൻ, ഡോ വി കുട്ട്യൻ, ഡോ എഎം ശ്രീധരൻ പ്രൊഫ എ സി കുഞ്ഞിക്കണ്ണൻ, മുഹമ്മദ‌് മുറിയനാവി, എൻ ഉണ്ണികൃഷ‌്ണൻ, മുഹമ്മദ‌്ഷാഫി, എം വി രാഘവൻ , അബ്ദുൾ റസാഖ‌് താലയലകണ്ടി, ബിൽടെക‌് അബ്ദുള്ള, അഡ്വ സി ഷുക്കുർ,എംഎം നാരായണൻ, അരവിന്ദൻ മാണിക്കോത്ത‌്, ടി കെ നാരായണൻ ടി മുഹമ്മദ‌് അസ്ലം എ ശരത‌്, എം വി രതീഷ‌്, ശ്രീജിത്ത‌് രവീന്ദ്രൻ കെ മജ‌്ഞുഷ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഇ കെ ദൃശ്യ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: മന്ത്രി ഇ ചന്ദ്രശേഖരൻ പി കരുണാകരൻ, എംഎൽഎമാരായ എം രാജഗോപാലൻ, കെ കുഞ്ഞിരാമൻ, എൻഎ നെല്ലിക്കുന്ന‌് (മുഖ്യരക്ഷാധികാരിമാർ)
കലക‌്ടർ സജിത‌് ബാബു, എജിസിബഷീർ, പ്രൊഫ കെ പി ജയരാജൻ, ഡേ. വിപിപി മുസ‌്തഫ, ഡേ എം സി രാജു, കെ പി സതീഷ‌്ചന്ദ്രൻ, കെ സുശിലനായർ, ഡോ കെ പി വിജയരാഘവൻ, ഡേ. ഖാദർ മാങ്ങാട‌് (രക്ഷാധികാരിമാർ)
വി വി രമേശൻ(ചെയർമാൻ), ഡേ. ടി വി വിജയൻ (വർക്കിംഗ‌് ചെയർമാൻ), എൽ സുലൈഖ, വി ഗൗരി,ഡോ കെ രാധാകൃഷ‌്ണൻ (വൈ ചെയർമാൻമാർ), ഇ കെ ദൃശ്യ (ജനറൽകൺവീനർ), ശ്രീജിത്ത‌് രവീന്ദ്രൻ (കൺവീനർ), എം വി രതീഷ‌്(ജോ കൺവീനർ).
No comments:
Post a Comment