കാസര്‍കോട്: ജനുവരി 4,5 തിയ്യതികളില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയുടെ പ്രചരണാര്‍ത്ഥം മജ്ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്തര മേഖലാ സന്ദേശ യാത്രക്ക് മഞ്ചേശ്വരത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന പൊസോട്ട് തങ്ങള്‍ മഖാം സിയാറത്തോടെ തുടക്കമായി.[www.malabarflash.com]
ജാഥാ നായകന്‍ ജില്ലാ പ്രസിഡണ്ട് റഫീഖ് സഅദി ദേലംപാടിക്ക് പതാക കൈമാറി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഷ്‌റഫ് സഅദി ആരിക്കാടി, ഹസന്‍ കുഞ്ഞി മള്ഹര്‍, ഹസന്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദക്ഷിണ മേഖല ജാഥ തൃക്കരിപ്പൂരില്‍ ജില്ലാ സെക്രട്ടറി മുനീര്‍ സഅദിക്ക് പതാക കൈമാറി സയ്യിദ് ത്വയ്യിബുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ സഖാഫി മാവിലാടം, ഇബ്രാഹിം സഅദി മുഗു, ജാബിര്‍ സഖാഫി, ഷാഹുല്‍ ഹമീദ് ഹാജി, സുലൈമാന്‍ സഅദി വാളാട്, അബ്ദുസ്സമദ് സഅദി തുടങ്ങയവര്‍ പ്രസംഗിച്ചു. നൗഫല്‍ സഅദി തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment