എന്നാല്‍ അതിനു ശേഷം പിന്നെ എപ്പോള്‍ കണ്ടാലും ''നിങ്ങള്‍ക്ക് ഇപ്പോള്‍ സുഖമുണ്ടോ?' എന്ന് ചോദിക്കും.
ഷാഫിച്ച എന്നെ നിങ്ങള്‍ എന്ന് വിളിക്കണ്ട നീ എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞാല്‍ അപ്പോഴും ചിരിക്കും വീണ്ടും കാണുമ്പോള്‍ നിങ്ങള്‍ വിളി തന്നെ. എപ്പോള്‍ വന്നാലും ഞാന്‍ അടുത്തിരുത്തി വിശേഷങ്ങള്‍ ചോദിച്ചറിയുന്നത് എന്റെ മകന്‍ ശ്രദ്ധിച്ചിരുന്നു എന്ന് തോന്നുന്നു.
അന്ന് ഷാഫിച്ച കോളിങ്ങ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് മകനായിരുന്നു.ഞാന്‍ അകത്ത് നിന്നും,'' ആരാണ് മോനേ''എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു,
''ഉപ്പയുടെ ആ ചങ്ങാതിയില്ലെ..''ഷാഫിച്ച'' അവരാണ്'.
''ഉപ്പയുടെ ആ ചങ്ങാതിയില്ലെ..''ഷാഫിച്ച'' അവരാണ്'.
എനിക്കേറെ സന്തോഷമായ് അത് കേട്ടപ്പോള്‍.
വരാന്തയില്‍ തറയിലിരുന്ന ഷാഫിച്ചാനോട് ''എന്റെ ഷാഫിച്ചാ..നിങ്ങള്‍ അവിടെ ഇരിക്കല്ലെ..ഇവിടെ ഈ കസേരയില്‍ ഇരുന്നൂടേ?''
അതിനും മറുപടി ചിരിയായിരുന്നു..
അതിനും മറുപടി ചിരിയായിരുന്നു..
''വാ ഇവിടെ വന്നിരുന്നെ''
അത് പറഞ്ഞ് കസേരയില്‍ അടുത്തിരുത്തി
''എന്താ കുടിക്കാന്‍ വേണ്ടത്? ചായ വേണോ, അല്ല ജ്യുസോ?''
''ഒന്നും വേണ്ട''
''അതെന്താ ഷാഫിച്ച അങ്ങനെ' അതിനും മറുപടി ചിരിയായിരുന്നു.
അത് പറഞ്ഞ് കസേരയില്‍ അടുത്തിരുത്തി
''എന്താ കുടിക്കാന്‍ വേണ്ടത്? ചായ വേണോ, അല്ല ജ്യുസോ?''
''ഒന്നും വേണ്ട''
''അതെന്താ ഷാഫിച്ച അങ്ങനെ' അതിനും മറുപടി ചിരിയായിരുന്നു.
ജ്യൂസ് കുടിച്ചു കൊടുത്ത കാശ് എണ്ണി നോക്കി ചിരിച്ചു.
''എന്തേ ഷാഫിച്ചാ.., ഇനിയും വേണോ എന്ന് ചോദിച്ചപ്പോള്‍
''തരുന്നുണ്ടെങ്കില്‍ ഇനിയും തന്നേ..''എന്ന് പറഞ്ഞു.
അകത്ത് പോയി കുറച്ച് പൈസ കൂടി കൊണ്ട് വന്ന് കൊടുത്തു
''എന്തേ ഷാഫിച്ചാ.., ഇനിയും വേണോ എന്ന് ചോദിച്ചപ്പോള്‍
''തരുന്നുണ്ടെങ്കില്‍ ഇനിയും തന്നേ..''എന്ന് പറഞ്ഞു.
അകത്ത് പോയി കുറച്ച് പൈസ കൂടി കൊണ്ട് വന്ന് കൊടുത്തു
''ഇതാ.. സന്തോഷമായോ?''
സന്തോഷത്തോടെയുള്ള ചിരി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു
''ഷാഫിച്ചാ..ഒരു മിനിറ്റ് പോകല്ലേ
നമുക്ക് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം''
സന്തോഷത്തോടെയുള്ള ചിരി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു
''ഷാഫിച്ചാ..ഒരു മിനിറ്റ് പോകല്ലേ
നമുക്ക് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം''
പിന്നെ മകനോട് പറഞ്ഞു, ''ഉപ്പാന്റെയും, ഉപ്പാന്റെ ചങ്ങാതിയുടേയും ഒരു ഫോട്ടോ എടുത്തേ നീ''.. സന്തോഷത്തോടെ അവന്‍ എടുത്ത ഫോട്ടോയാണിത്. അപ്പോള്‍ അറിഞ്ഞില്ല..ആ ഫോട്ടോ അവസാനത്തേതായിരുന്നുവെന്ന്.
No comments:
Post a Comment