Latest News

സ‌്നേഹ വീടിന്റെ താക്കോൽ കൈമാറി

മേൽപറമ്പ്‌: സിപിഐ എം ചെമ്മനാട‌് ലോക്കൽ കമ്മിറ്റി വള്ളിയോട്ടെ നാരായയണിയമ്മയ‌്ക്ക‌് നിർമിച്ച സ‌്നേഹ വീടിന്റെ താക്കോൽ മന്ത്രി എം എം മണി കൈമാറി.[www.malabarflash.com]

സിപിഐ എം 22ാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാനത്ത‌് രണ്ടായിരം നിർധന കുടുംബങ്ങൾക്ക‌് വീട‌് നിർമിച്ചുനൽകാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ‌് ചെമ്മനാട‌് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നാരായണിയമ്മയ‌്ക്ക‌് വീട‌് നിർമിച്ചത‌്. 

കാലവർഷത്തിൽ പൂർണമായും തകർന്ന വീട‌് പുനർ നിർമിക്കാൻ പ്രയാസപ്പെടുകയായിരുന്നു കുടുംബം. വിധവയായ മകളും രണ്ടു കുട്ടികളും അടങ്ങുന്നതാണ‌് ഇവരുടെ കുടുംബം. ബഹുജനങ്ങളുടെ സഹായത്തോടെ 5,36,000 രൂപ ചെലവിട്ടാണ‌് വീട‌് നിർമിച്ചത‌്. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. 

 സതീഷ്‌കുമാർ കുടുംബ സഹായത്തനായി വൈഎഫ്‌ഐ സംഘടിപ്പിക്കുന്ന കബഡി ടൂർണമെന്റിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്‌തു. 

 കീഴൂർ ഫ്ലാഷ്‌ വാട്‌സ്‌ അപ്പ്‌ കൂട്ടായ്‌മയുടെ രണ്ടാമത്തെ ഓട്ടോറിക്ഷയുടെ താക്കേൽ ചെമ്പരിക്ക സ്വദേശിക്ക്‌ മന്ത്രി നൽകി.

ആക്സിഡന്റിൽ നട്ടെല്ല് തകർന്ന് 18 വർഷമായി കിടപ്പിലായ മേൽപറമ്പ്‌ മാക്കോട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകൻ അഹമ്മദ് യുനിഫിന് സ്നേഹതീരം റീഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വീൽചെയർ വൈദ്യുതി മന്ത്രി എം എം മണി വിതരണം ചെയ്‌തു. 

കെ കുഞ്ഞിരാമൻ എംഎൽഎ, ഏരിയാ സെക്രട്ടറി കെ മണിമണികണ്‌ഠൻ, ജില്ലാ കമ്മിറ്റിയംഗം കെ എ ഹനീഫ, ടി നാരായണൻ, ആർ പ്രദീപ്‌കുമാർ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മൊയ്‌തീൻ കുഞ്ഞി കളനാട്‌, വി സംഗീത‌് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ചന്ദ്രൻ കൊക്കാൽ സ്വാഗതം പറഞ്ഞു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.