Latest News

ഉദുമ മണ്ഡലത്തിലെ ഏഴ് റോഡുകളുടെ പ്രവർത്തികൾക്ക്‌ ടെൻഡർനടപടി പൂർത്തിയായി

ഉദുമ: തീരദേശ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഈ സാമ്പത്തികവർഷം ഫണ്ട് അനുവദിച്ച ഉദുമ നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകളുടെ പ്രവർത്തികൾക്ക്‌ ടെൻഡർനടപടി പൂർത്തിയായതായി കെ.കുഞ്ഞിരാമൻ എം.എൽ.എ. അറിയിച്ചു. 2.75 കോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.[www.malabarflash.com]

തെക്കിൽ-ഉക്രമ്പാടി-തൈര റോഡ് (75.75 ലക്ഷം രൂപ), ബെലക്കാട് -എരോൽ-കുന്നുമ്മൽ റോഡ് (14.70 ലക്ഷം), കളനാട്-വാർഡ്-പുളുന്തോട്ടി റോഡ് (29.50 ലക്ഷം), മലാംകുന്ന്-നാഗദേവാലയം റോഡ് (38.30 ലക്ഷം), ചേറ്റുകുണ്ട്-കടപ്പുറം റോഡ് (41.40 ലക്ഷം), പൂച്ചക്കാട്-അരയാൽത്തറ-ചിറക്കൽ റോഡ് (37.60 ലക്ഷം), കളനാട്-അയ്യങ്കോൽ-മസ്ജിദ് റോഡ് (37.60 ലക്ഷം) എന്നിവയുടെ പ്രവൃത്തിയാണ് തുടങ്ങുന്നത്. 

കഴിഞ്ഞ സാമ്പത്തികവർഷം തീരദേശ മേഖലയിലെ ഒൻപത് റോഡുകൾക്ക് സർക്കാർ 2.86 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ചെമ്മനാട്-മണൽ റോഡ് (25 ലക്ഷം), പള്ളിക്കര മഠം-കൊച്ചി ബസാർ റോഡ് (31 ലക്ഷം), കളനാട്-അയ്യങ്കോൽ-റഹ്‌മത്ത് നഗർ റോഡ് (20.70 ലക്ഷം) എന്നിവയുടെ നവീകരണം പൂർത്തീകരിച്ചു.

ഞെക്ലി-കോട്ടക്കുന്ന്-കാനത്തിൻതിട്ട (79.30 ലക്ഷം) റോഡിന്റെ ടെൻഡറായി. എരോൽ-പാലച്ചിറ റോഡ് (77 ലക്ഷം), മേൽബാര പാലവും അപ്രോച്ച് റോഡും (9 ലക്ഷം രൂപ), വാണിയാർമൂല-ചേടിക്കമ്പനി റോഡ് (18ലക്ഷം) എന്നിവയുടെ വിശദമായ പദ്ധതിരേഖ ഭരണാനുമതിക്ക് സമർപ്പിച്ചതായി എം.എൽ.എ. അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.