ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചക്ക് സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പതാക ഉയര്‍ത്തലോടെ പ്രൗഡോജ്വല തുടക്കം കുറിച്ചു.[www.malabarflash.com]
നേരത്തെ നടന്ന എട്ടിക്കുളം താജുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം നേതൃത്വം നല്‍കി. സഅദിയ്യയില്‍ നടന്ന നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി.
കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മാഹിന്‍ ഹാജി കല്ലട്ര, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, നൂറ് മുഹമ്മദ് ഖത്തര്‍, അബ്ദുറഹ്മാന്‍ കല്ലായി, സത്താര്‍ ചെമ്പരിക്ക, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കരീം തളങ്കര, മുഹമ്മദ് പൈചാര്‍, സി എച്ച് ഇഖ്ബാല്‍ ബേവിഞ്ച, അബ്ദുല്ല ഹാജി കളനാട്, ഷാക്കിര്‍ ബാഖവി മമ്പാട്, ഹനീഫ് അനീസ്, ബി കെ മുഹമ്മദ് ഹാജി പൂച്ചക്കാട്, മദനി ഹമീദ്, സിദ്ധീഖ് സഖാഫി ആവളം, അഹ്മദ് മൗലവി കുണിയ, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ റഹ്മാന്‍ തോട്ടം, മൊയ്തീന്‍ പനേര, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുല്ല സഅദി ചിയ്യൂര്‍, കരീം സഅദി മുട്ടം, ഇസ്മാഈല്‍ എം ടി പി തുടങ്ങിയവര്‍ സംബന്ധിച്ചു.
ശനിയാഴ്ച്ച രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അത്വാഉള്ള തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
10 മണിക്ക് നടക്കുന്ന കുടുംബ സംഗമം കല്ലട്ര മാഹിന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും.
11 മണിക്ക് സഅദി പണ്ഡിത സമ്മേളനം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
2 മണിക്ക് മൗലീദ് സംഗമത്തല്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന നടക്കുന്ന മൗലിദ് സംഗമത്തിന് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
5 മണിക്ക് സമാപന ദുആ സമ്മേളനം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നടത്തും.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാഥിതിയായിരിക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്യാപള്ളി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പ്രൊ.എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി, ഡോ.അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ചെ, കെ പി ഹുസൈന്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.
No comments:
Post a Comment