Latest News

ഗൾഫിൽനിന്ന് മൃതദേഹം കൊണ്ടുവരാനുള്ള നിരക്കുകൾ ഏകീകരിച്ചു

ദുബൈ: ഗൾഫിൽനിന്നു മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു. 12 വയസ്സിന് താഴെയുള്ളവരുടേതിന് 750 ദിർഹം. 12 വയസ്സിന് മുകളില്‍ 1500 ദിർഹം.[www.malabarflash.com]

നിരക്ക് ഏകീകരണം എയർ ഇന്ത്യ കാർഗോ സ്ഥാപനങ്ങളെ അറിയിച്ചു. പ്രവാസികളുടെ പ്രതിഷേധത്തെത്തുടർന്നാണു തീരുമാനം. മൃതദേഹങ്ങളുടെ ഭാരം നോക്കിയാണു മുൻപ് നിരക്കുകള്‍ കണക്കാക്കിയിരുന്നത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വഴി ഇന്ത്യയിലെവിടേക്കും മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള നിരക്കാണ് ഏകീകരിച്ചത്. ജിസിസി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്. 160 ഒമാനി റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ, 225 ബഹ്റൈനി ദിനാർ, 2200 ഖത്തറി റിയാൽ എന്നിങ്ങനെയാണു നിരക്ക്. ഇക്കാര്യം ദുബൈയിൽ ഇന്ത്യൻ കോൺസുലേറ്റിൽ അറയിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.