ഗുരുഗ്രാം: തന്റെ കിടപ്പു മുറിയിലെ കട്ടിലിനടിയിൽ സ്ത്രീയുടെ മൃതദേഹം കിടക്കുന്നതറിയാതെ ദിനേഷ് കുമാർ എന്ന വ്യവസായി കഴിഞ്ഞത് അഞ്ച് നാൾ. മുറിയിലാകെ രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിലുള്ള അറയിൽ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
ദിനേശ് കുമാറിന്റെ ഡ്രൈവറുടെ ഭാര്യ ബബിത(30)യുടെ മൃതദേഹമാണ് കട്ടിലിനടിയിൽ ഉണ്ടായിരുന്നത്. ഗുരുഗ്രാമിലെ ജൽ വിഹാർ കോളനിയിലെ സെക്ടർ 46ലാണ് സംഭവം.
മൃതദേഹം കണ്ട് ഭയന്നു പോയ ദിനേശ് കുമാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ദിനേശ് കുമാറിന്റെ ഡ്രൈവർ രാജേഷ് കുമാർ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒളിവിലാണ്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് മുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബബിതക്ക് വിവാഹേതര ലൈംഗിക ബന്ധമുണ്ടെന്ന് സംശയിച്ച രാജേഷ് കുമാർ ഭാര്യയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നെന്ന് ബബിതയുടെ പിതാവ് പോലീസിന് മൊഴി നൽകി. ഇക്കാര്യം പറഞ്ഞ് പല തവണ രാജേഷ് ബബിതയുമായി വഴക്കിട്ടിരുന്നു. ബബിതയുടെ മൊബൈൽ സിം കാർഡ് പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് സമീപ പ്രദേശത്തുള്ള തന്റെ വീട്ടിൽ എത്തിയപ്പോഴാണ് താൻ മകളെ അവസാനമായി കാണുന്നതെന്നും മകളുടെ മരണത്തിൽ രാജേഷിന് പങ്കുണ്ടെന്നും ബബിതയുടെ പിതാവ് ആരോപിച്ചു.

No comments:
Post a Comment