Latest News

ഏരോല്‍ സുന്നീ സെന്ററില്‍ മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് സംഘടിപ്പിച്ചു

ഉദുമ: മുസ്ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍ അതിപ്രധാനപ്പെട്ടതും വര്‍ത്തമാനകാല സ്ത്രീ സമൂഹത്തില്‍ അന്യമായികൊണ്ടിരിക്കുന്നതുമായ മയ്യിത്ത് പരിപാലന മുറകള്‍ പരിശീലിപ്പിച്ച് മയ്യിത്ത് പരിപാലന വനിതാ ടീമിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയുടെ സഹകരണത്തോടെ ഉദുമ ഏരോല്‍ സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് സംഘടിപ്പിച്ചു.[www.malabarflash.com]

സുന്നീ സെന്റര്‍ ചെയര്‍മാന്‍ പി.എം മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യതയില്‍ വഹിച്ചു അല്‍ ഹുസ്‌നാ ഷീ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് അഹ്സനി അഡൂര്‍, സ്വാദിഖ് സഖാഫി ഏരോല്‍, സഈദ് സഖാഫി, ഖബീര്‍ ഏരോല്‍, റഫീഖ് അബ്ബാസ്, നജാത്ത് ഹുസൈന്‍, ഉമറുല്‍ ഫാറൂഖ്, ഷംസീര്‍ കാപ്പില്‍ സംബന്ധിച്ചു.
തുടര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായി നടന്ന വനിതാ ക്യാമ്പിന് ഫാത്തിമ മിസ്രിയ്യ ടീച്ചര്‍ നെല്ലിക്കുന്ന്, ഖദീജത്ത് ജുവൈരിയ സാക്കിയ വിദ്യാനഗര്‍ നേതൃത്വം നല്‍കി.
മരണം അസന്നമായവരോടുള്ള ബാധ്യതകള്‍, മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍, മയ്യിത്ത് കുളി, കഫന്‍ ചെയ്യല്‍ എന്നിവ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി പരിശീലിപ്പിച്ചു. അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസോടെ ക്യാമ്പ് സമാപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.