യുണൈറ്റഡ് നേഷൻസ്: പുതുവത്സരദിനത്തിൽ ലോകത്തിൽ ഏകദേശം 3,95,072 കുഞ്ഞുങ്ങൾ ജനിച്ചെന്ന് യുണിസെഫ് അറിയിച്ചു. ഇന്ത്യ, ചൈന, നൈജീരിയ, ഇന്തോനേഷ്യ, യുഎസ്, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ തുടങ്ങി എട്ടു രാജ്യങ്ങളിലാണ് ഇതിൽ പകുതി കുഞ്ഞുങ്ങളും പിറന്നത്.
പുതുവത്സരം ആദ്യമെത്തിയ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ക്ലോക്ക് 12 പിന്നിട്ടപ്പോൾ 168 കുഞ്ഞുങ്ങൾ പിറന്നു. ടോക്കിയോയിൽ 310ഉം ബെയ്ജിംഗിൽ 166ഉം ന്യൂയോർക്കിൽ 317ഉം ജനനങ്ങൾ റിപ്പോർട്ട് ചെയ്തു.
കുഞ്ഞുങ്ങളുടെ ആരോഗ്യവും അതിജീവനവും രാജ്യങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണെന്ന് യൂണിസെഫ് ഓർമിപ്പിച്ചു. 2017ൽ 10 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ച ദിവസവും 25 ലക്ഷം കുഞ്ഞുങ്ങൾ പിറന്ന മാസവും മരിച്ചു. ഒഴിവാക്കാമായിരുന്ന മരണങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവുമെന്ന് യൂണിസെഫ് പ്രതിനിധികൾ പറഞ്ഞു.

No comments:
Post a Comment