Latest News

റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയില്‍ യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു

ഉപ്പള: റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയില്‍ യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. ബന്തിയോട് അടുക്കയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷ (55) ആണ് മരിച്ചത്.[www.malabarflash.com] 

വെളളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ബന്തിയോട് വെച്ചാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടന്‍ തന്നെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷഷയ്ക്ക് ശേഷം മംഗളൂരു യൂണിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
മക്കള്‍: മൈമൂന, സെക്കീന, താഹിറ, സൈബുന്നീസ, മുനീര്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.