Latest News

കറാമയിലെ പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരം- അഷ്റഫ് എടനീർ

ദുബൈ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കറാമയിലെ പ്രവാസി കൂട്ടായ്മ നടത്തുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ പറഞ്ഞു.[www.malabarflash.com] 

സമൂഹത്തിലെ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും, അവരുടെ കണ്ണീരൊപ്പുന്നതിനും വേണ്ടി
നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാ കാലത്തും തുടരാൻ സാധിക്കട്ടെയെന്നും
അദ്ദേഹം പറഞ്ഞു. 

കറാമയിലെ മുസ്ലിം ലീഗ് പ്രവർത്തകർ നൽകിയ സ്വീകരണത്തിന്
നന്ദി പറയുകയായിരുന്നു അഷ്റഫ് എടനീർ.

ഹസ്കർ ചൂരി, ഹാരിസ് ബ്രതേർസ്, സർഫ്രാസ് റഹ്മാൻ, ഹനീഫ്, ഗഫൂർ ഊദ്, ഷാഫി, റൗഫ് ബാങ്കോട്, ജുനൈദ്, നജു, സയീദ്, സലിം തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.