തലശ്ശേരി: രണ്ട് ദിവസം മുമ്പ് മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തുള്ള ഹര്‍ഷ നിവാസില്‍ വി ബിന്ദു (41)വാണ് ശനിയാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള കിണറ്റില്‍ ചാടി മരിച്ചത്.[www.malabarflash.com]
ബിന്ദുവിന്റെ മകന്‍ കണ്ണൂര്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയായ അഭിന്‍ രാജ് (18) കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനകത്ത് തൂങ്ങി മരിച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണത്രെ ബിന്ദുവും ജീവനൊടുക്കിയത്.
ഭര്‍ത്താവ്: രവി (തലശ്ശേരി സിത്താര ടൂറിസ്റ്റ് ഹോം) മകള്‍: ഹര്‍ഷ (വിദ്യാര്‍ത്ഥിനി). ധര്‍മ്മടം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
No comments:
Post a Comment