Latest News

ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗും കാസറകോടിയന്‍ മെഗാ മീറ്റും വര്‍ണ്ണാഭമായി

ദുബൈ: ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സോക്കര്‍ ലീഗും കാസറകേടിയന്‍ മെഗാ മീറ്റും സംഘടിപ്പിച്ചു.[www.malabarflash.com]

അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ സ്മരണയ്ക്കായി വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രഥമ ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെില്‍ ദുബായ് കെ എം സി സിയുടെ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളെയും ഏതാനും പഞ്ചായത്ത് മുന്‍സിപ്പാലിറ്റികളെയും പ്രതിനിധീകരിച്ച് പന്ത്രണ്ടു ടീമുകള്‍ മാററുരച്ചു. ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌ക്വയര്‍ വണ്‍ എഫ് സിയെ പരാജയപ്പെടുത്തി ജി എഫ് സീ ഒറവങ്കര ജേതാക്കളായി.
കാസര്‍കോട് ജില്ലക്കാരായ യു. എ. ഇ വാസികള്‍ ജാതി ഭേദമന്യേ കുടുംബ സമേതം പങ്കെടുത്ത കാസറകോടിയന്‍ മെഗാ മീറ്റ് വര്‍ണപ്പകിട്ടേകി. വ്യത്യസ്തങ്ങളായ വിനോദ, വിജ്ഞാന മത്സരങ്ങള്‍ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി വെവ്വേറെ സംഘടിപ്പിച്ചിരുന്നു. 

ഫ്ളവേഴ്സ് എഫ് എം ആര്‍ ജെ രശ്മി നായര്‍, ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ മത്സര പരിപാടികള്‍ നിയന്ത്രിച്ചു. പ്രശസ്ത മജീഷ്യന്‍ ചാര്‍ളിയുടെ പ്രകടനം കുട്ടികള്‍ക്ക് വിസ്മയം പകര്‍ന്നു. കുടുംബിനികള്‍ക്ക് വേണ്ടി നടത്തിയ പുഡ്ഡിംഗ് കേക്ക് ഡെക്കറേഷന്‍ മത്സര പങ്കാളിത്തം കൊണ്ട് വേറിട്ടതായി.
പ്രശസ്ത ഗായകന്‍ അഫ്‌സലിന്റെ ഗാന വിരുന്നും അരങ്ങേറി. കുടുംബത്തിന്റെ മൊത്തം ആരോഗ്യ പരിശോധനയ്ക്ക് വേണ്ടി അല്‍ നൂര്‍ പോളി ക്ലിനിക് പ്രത്യേക മെഡിക്കല്‍ പരിശോധന കൂടാരം ഒരുക്കിയിരുന്നു.
ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലും. മെഗാ മീറ്റിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും നിര്‍വഹിച്ചു. 

യു.എ.ഇ സഹിഷ്ണുതാ വര്‍ഷാചരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സഹിഷ്ണുതാ ബാനറില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രെട്ടറി പീ കെ ഫിറോസ് തന്റെ കൈപ്പത്തി അടയാളപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വരൂപിച്ച 12 കിണറുകളുടെ പ്രഖ്യാപനം ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി.ഷാഫി എന്നിവര്‍ നിര്‍വഹിച്ചു.
പ്രവാസ ലോകത്തെ മികച്ച സാമുഹിക പ്രവര്‍ത്തകന്‍ അമീര്‍ കല്ലട്ര, ഫുടബോള്‍ കളിക്ക് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച സ്ട്രൈക്കര്‍ അബ്ദുല്ല, പഴയ കാല കെഎംസിസി നേതാക്കളായ ജബ്ബാര്‍ തെക്കില്‍, അബ്ദുല്‍ ഖാദര്‍ കളനാട് എന്നിവരെ ആദരിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി കാല്‍ പന്ത് കളിയില്‍ ശോഭിച്ച പത്ത് മികച്ച കളിക്കാരെ ഗോള്‍ഡന്‍ പ്ലയെര്‍സ് കാറ്റഗറിയില്‍ ആദരിച്ചു.
ദുബൈ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ നേതാക്കളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യാപ്പാടി, ഹനീഫ ടീ ആര്‍, അഫ്‌സല്‍ മെട്ടമ്മല്‍, അഷറഫ് കര്‍ള, അസീസ് കീഴൂര്‍, സിദ്ദിഖ് പള്ളിപ്പുഴ, റഷീദ് ഹാജി കല്ലിങ്കല്‍, നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, ഹസൈനര്‍ ബീജന്തെടുക്ക, യുസഫ് മുക്കൂട് , ഫൈസല്‍ മുഹ്സിന്‍, ഹാഷിം പടിഞ്ഞാര്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ പട്ടേല്‍, എ.ജി എ റഹ്മാന്‍, ഷബീര്‍ കൈതക്കാട്, പി.ഡി. നൂറുദ്ധീന്‍, ഡോ. ഇസ്മായില്‍ , ഷാജഹാന്‍ കാഞ്ഞങ്ങാട്, വിനോദ് നമ്പ്യാര്‍, ജുനൈദ്, ശംസുദ്ധീന്‍ നെല്ലറ, ഹനീഫ മരവയല്‍, മുഹമ്മദ് കുഞ്ഞി എം ഐ എസ്, അഷറഫ് ബോസ്, ബഷീര്‍ ടബാസ്‌കോ, റിയാസ് അപ്‌സര, ഹാരിസ് ദാനത്, ആസിഫ് വെള്ളിയോട്, ശംസുദ്ധീന്‍ മാണിക്കോത്തിന് തുടങ്ങിയവര്‍ സംബന്ധിച്ചു. 
സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ബദര്‍ അല്‍ സമാ പൊളി ക്ലിനിക് ജനറല്‍ മാനേജര്‍ ഷഫീക് എന്നിവര്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. റഊഫ് കെ.ജി.എന്‍ സ്വാഗതവും ബഷീര്‍ സി. എ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.