തൃക്കരിപ്പൂര്‍: ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുളള മെഗാ തിരുവാതിര കണ്ടുകൊണ്ടിരിക്കെ യുവതി കുഴഞ്ഞ് വീണു മരിച്ചു. തൃക്കരിപ്പൂര്‍ തെക്കുമ്പാട്ടെ പി വി ഗംഗാധരന്റെ ഭാര്യ നീത(44) യാണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച തിരുവമ്പാടി ക്ഷേത്ര ധ്വജപ്രതിഷ്ഠ മഹോത്സവ പരിപാടിയുടെ ഭാഗമായി നടന്ന മെഗാ തിരുവാതിര കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. കുടുംബസമേതമാണ് നീത ക്ഷേത്ര ഉത്സവത്തിന് എത്തിയത്.
പി ജി വിദ്യാര്‍ത്ഥി സൗപര്‍ണിക, പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഋതിക എന്നിവര്‍ മക്കളാണ്. ശ്രീജിത്ത്, ഷാജി ത്ത്, ഹിത, സ്മിത എന്നിവര്‍ സഹോദരങ്ങളാണ്.
No comments:
Post a Comment