പെരിയ: വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരിയിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അടുത്തടുത്തായാണ് ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാത്രിയാണ് ഇരുവരെയും വെട്ടികൊല്ലപ്പെടുത്തിയത്. തിങ്കളാഴ്ച പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഒരു മണിയോടെയാണ് ബന്ധുകൾക്ക് വിട്ടുനൽകിയത്.
ആശുപത്രിയിൽനിന്നും വിലാപയാത്രയായി രാത്രി എട്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിലെത്തിച്ചത്. വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിനു ആളുകളാണ് ഇരുവർക്കും അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.
വിലാപയാത്രയ്ക്കിടെ കല്യോട്ട് പലയിടങ്ങളിലും പരക്കെ അക്രമം അരങ്ങേറിയിരുന്നു. പോലീസ് കനത്ത സുരക്ഷയാണ് ജില്ലയിലും വിലാപയാത്രയ്ക്കും ഒരുക്കിയത്.

No comments:
Post a Comment