കൂടെയുണ്ടായിരുന്ന താഹിറയുടെ മകന്‍ സിനാന്‍ (4), സഹോദരി സുമയ്യയുടെ മകള്‍ ഷസാന (25) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 7.30 മണിയോടെ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും താഹിറ മരണപ്പെട്ടിരുന്നു. ഷസാനയെയും കുഞ്ഞിനെയും മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഷസാനയാണ് സ്‌കൂട്ടറോടിച്ചതെന്നാണ് വിവരം.
ബംഗ്‌ളൂരിലെ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥി ഉവൈസ്, നഫീസ എന്നിവര്‍ താഹിറയുടെ മററു മക്കളാണ്.
താഹിറയുടെ സഹോദരന്‍ ജാഫര്‍ മുമ്പ് വാഹനപകടത്തില്‍ മരിച്ചിരുന്നു.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന താഹിറയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബേക്കല്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
അപകട വിവരമറിഞ്ഞ് സുബൈര്‍ ദുബൈയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
No comments:
Post a Comment