Latest News

കോപ്പിയടി പിടിച്ച അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍; ഭീഷണിപ്പെടുത്തിയ കേസില്‍ പിതാവും പിടിയില്‍

കാസര്‍കോട്: പരീക്ഷക്കിടയില്‍ കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആസ്പത്രിയില്‍ വെച്ച് അധ്യാപകനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിദ്യാര്‍ത്ഥിയുടെ പിതാവിനേയും അറസ്റ്റ് ചെയ്തു.[www.malabarflash.com]

ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെമനാട് കൊമ്പനടുക്കം ആലിച്ചേരി ഹൗസിലെ മുഹമ്മദ് മിര്‍സ (19), പിതാവ് കെ. ലത്തീഫ് (50) എന്നിവരെയാണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ അധ്യാപകന്‍ ഡോ. ബോബി ജോസിനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് പിടിച്ചപ്പോള്‍ വിദ്യാര്‍ത്ഥി അധ്യാപകനെ മുഖത്തടിക്കുകയായിരുന്നുവത്രെ. ഇടത് ചെവിയുടെ കര്‍ണപുഠം തകര്‍ന്നിട്ടുണ്ട്. അധ്യാപകന്‍ താഴെ വീണപ്പോള്‍ ഒടിഞ്ഞ ബെഞ്ചിന്റെ കാലുകൊണ്ട് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈ ഒടിയുകയായിരുന്നു. . കേള്‍വി ശക്തി കുറഞ്ഞതായി പറയുന്നു.
341, 326, 333, 308 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിട്ടുള്ളത്. ലത്തീഫിനെതിരെ 506, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ സ്‌കൂളില്‍ നടന്ന കായിക മേളക്കിടെ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും റോഡ് തടയുകയും പോലീസിന് നേരെ കല്ലെറിഞ്ഞ് എ.എസ്.ഐ വേണുഗോപാലിനെ പരിക്കേല്‍ക്കാനിടയായ സംഭവത്തിലും മുഹമ്മദ് മിര്‍സ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏറെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.