Latest News

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവച്ചു കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവച്ചു കൊന്നു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

നദിയ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നടന്ന സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുത്ത മടങ്ങുമ്പോഴായിരുന്നു ആക്രമണം. വേദിയില്‍ നിന്ന് എംഎല്‍എ ഇറങ്ങിയ ഉടന്‍ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സത്യജീത് ബിശ്വാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ വിട്ട മുകുള്‍ റോയിയും ബിജെപിയുമാണെന്ന് തൃണമൂല്‍ ജില്ലാ പ്രസിഡന്‍റ് ഗൗരീശങ്കര്‍ ദത്ത ആരോപിച്ചു. അതേസമയം ആരോപണം ബി.ജെ.പി നിഷേധിച്ചു. അന്വേഷണം ഊര്‍ജിതമാക്കണമെന്നും കൊലപാതകികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി സംസ്ഥാനപ്രസിഡന്‍റ് ദിലീപ് ഘോഷ് വ്യക്തമാക്കി.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കൊലക്കേസ് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.