ന്യൂഡൽഹി: അനിൽ അംബാനിക്കെതിരായ സുപ്രീം കോടതി ഉത്തരവിൽ തിരിമറി നടത്തിയ രണ്ടു സുപ്രീം കോടതി ജീവനക്കാരെ പിരിച്ചുവിട്ടു. കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻകുമാർ ചക്രബർത്തി എന്നിവരെയാണു പിരിച്ചുവിട്ടതെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com]
അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷനെതിരേ എറിക്സണ് ഇന്ത്യ കന്പനി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലുണ്ടായ ഉത്തരവിലാണ് ജീവനക്കാർ തീരുത്തൽ വരുത്തിയത്. ജനുവരി ഏഴിന് അനിൽ അംബാനിയോടു നേരിട്ടു കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ വിധി സുപ്രീം കോടതി വെബ്സൈറ്റിൽ ഉൾപ്പെടുത്തിയപ്പോൾ അനിൽ അംബാനിയോടു നേരിട്ടു ഹാജരാകാൻ നിർദേശിക്കുന്ന ഭാഗം ജീവനക്കാർ ഒഴിവാക്കി.
ഇത് എറിക്സന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും മൂന്നു ദിവസത്തിനുശേഷം തിരുത്തിയ വിധി കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
വിഷയത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ജീവനക്കാർ അനിൽ അംബാനിയോടു നേരിട്ടു ഹാജരാകാൻ നിർദേശിക്കു ഭാഗം മനപൂർവം വിട്ടുകളഞ്ഞതാണെന്നു സുപ്രീംകോടതിക്കു വ്യക്തമായി. ഇതോടെ രണ്ടു ജീവനക്കാരെയും പിരിച്ചുവിടാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി സുപ്രീംകോടതി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനു നിർദേശം നൽകുകയായിരുന്നു.

No comments:
Post a Comment