Latest News

കശ്​മീരിൽ ഭീകരാക്രമണം: 42 സൈനികർക്ക്​ വീരമൃത്യു

ശ്രീനഗർ: ജമ്മു-കശ്മീരിലെ പുല്‍വാമയിൽ ഭീകരാക്രമണത്തിൽ 42 സി.ആർ.പി.എഫ് ജവാന്മാര്‍ക്ക്​ വീരമൃത്യു. ശ്രീനഗറിൽനിന്ന്​ 30 കി.മീ ദൂരത്ത്​ വ്യഴാഴ്​ച മൂന്നു​ മണിക്കാണ്​ രാജ്യത്തെ നടുക്കിയ സംഭവം.[www.malabarflash.com]

ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ്​ കാർ സ്​ഫോടനത്തിൽ തകർന്നത്​. ഉഗ്രസ്​ഫോടനത്തിൽ മനുഷ്യശരീരങ്ങൾ ചിതറിത്തെറിച്ചു. പാക് ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദ്​ ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.

പരിക്കേറ്റ 44 ജവാന്മാരില്‍ പലരുടെയും നില ഗുരുതരമാണ്. നിരവധി വാഹനങ്ങൾക്ക്​ കേടുപാടുകളുണ്ടായി.

2016ലെ ഉറി ആക്രമണത്തിനു ശേഷം സംസ്​ഥാനത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്​.

2018ൽ ജയ്​ശെ മുഹമ്മദിൽ ചേർന്ന പുൽവാമ കാക്കാപോറ സ്വദേശി ആദിൽ അഹ്​മദ്​ ഡാർ ആണ്​ ആക്രമണം നടത്തിയതെന്നും​ ഇയാൾ  ജയ്​ശെ മുഹമ്മദിന്റെ ആത്മഹത്യ സ്​ക്വാഡ്​ അംഗമാണെന്നും പോലീസ്​ പറഞ്ഞു.

അവധി കഴിഞ്ഞ്​ താഴ്​വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങുമ്പോൾ അവന്തിപോറയിൽ പതിയിരുന്നാണ്​ കാർ ഇടിച്ചുകയറ്റിയത്​. അഹ്​മദ്​ ഡാർ ആണ്​ ചാ​വേറായി വാഹനം ഓടിച്ചത്​. വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പും ഉണ്ടായതായി സി.ആർ.പി.എഫ്​ ഡയറക്​ടർ ജനറൽ ഭട്​നാഗർ പറഞ്ഞു.

54ാം ബറ്റാലിയനിലെ 44 ജവാന്മാർ സഞ്ചരിച്ച ബസിനു ​നേരെയാണ്​ ഭീകരരുടെ വാഹനം എത്തിയത്​.

കഴിഞ്ഞ മൂന്നു ദിവസത്തോളമായി മോശം കാലാവസ്​ഥയും മറ്റും കാരണം ഹൈവേയിൽ ഗതാഗതം ഉണ്ടായിരുന്നില്ല. സാധാരണ ഈ വഴിയുള്ള  സൈനിക വാഹനവ്യൂഹത്തിൽ ആയിരം പേരുണ്ടാകും. ജമ്മു-കശ്​മീർ പോലീസ്​ അന്വേഷണം ആരംഭിച്ചതായി സി.ആർ.പി.എഫ്​ ​ഐ .ജി സുൽഫിഖർ ഹസൻ അറിയിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.