Latest News

പദ്ധതി പ്രഖ്യാപനത്തോടെ ജില്ലാ എസ് വൈ എസ് റിവൈവല്‍ ക്യാബിനറ്റ് ശില്‍പശാലക്ക് സമാപനം

കാസര്‍കോട്: പുതിയ ക്യാബിനറ്റ് സംവിധാനത്തെക്കുറിച്ച് പരിചയപ്പെടുത്തു ന്നതിനും കര്‍മ പദ്ധതി പഠനത്തിനുമായി കാസര്‍കോട് ജില്ലാ എസ് വൈ എസ് സംഘടിപ്പിച്ച റിവൈവല്‍ ജില്ലാതല ക്യാബിനറ്റ് ശില്‍പശാല പദ്ധതി പ്രഖ്യാപനത്തോടെ സമാപിച്ചു.[www.malabarflash.com]

ജില്ലയിലെ 150 കേന്ദ്രങ്ങളില്‍ നടക്കുന്ന ബുക്ക് ടെസ്റ്റില്‍ 7000 ലേറെ പേര്‍ പങ്കാളികളാകും. ഈ മാസം 26ന് വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും 27,28 ന് കുടുംബിനികള്‍ക്കും മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തകര്‍ക്കുമായി താജുല്‍ ഉലമ സ്മാരക ഗ്രന്ഥം ആസ്പദാമാക്കിയാണ് ടെസ്റ്റ് നടക്കുന്നത്. മാര്‍ച്ച് 10നകം ജില്ലയിലെ ഒമ്പത് സോണുകളില്‍ റിവൈവല്‍ എന്ന പേരില്‍ സര്‍ക്കിള്‍ യൂണിറ്റ് ഭാരവാഹികള്‍ക്കായി രണ്ടാംഘട്ട ശില്‍പശാല നടക്കും.

എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളും ഒമ്പത് സോണുകളിലെ ഭാരവാഹികളും സംഗമിച്ച ക്യാമ്പ് സംസ്ഥാന ട്രൈനിംഗ് സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന മീഡിയാ സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

വിവിധ വകപ്പുകളുടെ ചര്‍ച്ചകള്‍ക്ക് മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അശ്രഫ് കരിപ്പൊടി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.