Latest News

അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ച് യുവനടി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ് യുവനടി യാഷികയെ (21) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് യാഷികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ഒപ്പം ജീവിക്കുകയായിരുന്ന കാമുകന്‍ മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസ് മോഹന്‍ ബാബുവിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വിമലിനെ നായകനാക്കി ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്ത മന്നന്‍ വഗായാര എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു മേരി ഷീല ജെബറാണി എന്ന യാഷിക.

വടപളനിയിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്താണ് യാഷിക മൊബൈല്‍ ഫോണ്‍ സര്‍വീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹന്‍ ബാബുവുമായി പ്രണയത്തിലാവുന്നത്. പിന്നീട് ഇരുവരും പെരവള്ളൂരില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടേയ്ക്ക് താമസം മാറുകയായിരുന്നു. നാലു മാസമായി ഇരുവരും അവിടെയായിരുന്നു താമസം.

അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കിടുകയും മോഹന്‍ ബാബു മാറി താമസിക്കുകയും ചെയ്തിരുന്നു. മോഹന്‍ ബാബു തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് യാഷിക അമ്മയ്ക്ക് അവസാനമായി അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. തന്നെ പീഡിപ്പിക്കുന്നതിന് മോഹന്‍ ബാബുവിനെ ശിക്ഷിക്കണമെന്നും യാഷിക സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മോഹന്‍ ബാബുവിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതായി പെരവള്ളൂര്‍ പോലീസ് അറിയിച്ചു. തിരുപ്പൂര്‍ സ്വദേശിയാണ് യാഷിക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.