ഗൂഡല്ലൂർ: വീടു പൂട്ടി കല്യാണത്തിനുപോയി തിരിച്ചെത്തിയപ്പോൾ കട്ടിലിനടിയിൽ പുള്ളിപ്പുലി. കേരള-തമിഴ്നാട് അതിർത്തിയിലെ പാട്ടവയൽ വീട്ടിപ്പടിയിലാണ് സംഭവം. വി. രായിന്റെ പൂട്ടിക്കിടന്ന വീട്ടിലെ കട്ടിലിനടിയിലാണ് പുലിയെ കണ്ടത്. രായിനും കുടുംബവും ഒറ്റുവയലിലെ മകളുടെ വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു.[www.malabarflash.com]
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർ വീട് പൂട്ടി പോയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട് പുറത്ത് നിന്ന് പൂട്ടി.
അവശനിലയിലായിരുന്ന പുലി എപ്പോഴാണ് വീട്ടിൽ കടന്നതെന്ന് വ്യക്തമല്ല. എസിഎഫ് വിജയൻ, ബിദർക്കാട് റേഞ്ചർ മനോഹരൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും എസ്ഐ അൻപരശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പുലിയെ കൂട് വച്ച് പിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാല് വയസ് പ്രായം തോന്നിക്കുന്ന പുലിയാണ് വീട്ടിനുള്ളിൽ കയറിയത്.
വീട്ടിപ്പടി സ്വദേശി ജോസിന്റെ വീടിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിയുകയും നാട്ടുകാരിൽ ചിലർ പുലിയെ നേരിൽ കാണുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഇവിടെ നിരീക്ഷണവും നടത്തിയിരുന്നു.

No comments:
Post a Comment