Latest News

ട്രെയിനുകളിൽ മോഷണം പതിവാക്കിയ അധ്യാപകൻ പിടിയിൽ

ഷൊ​ർ​ണൂ​ർ: ട്രെ​യി​നു​ക​ളി​ൽ സ​ഹ​യാ​ത്രി​ക​രി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്ത​ൽ പ​തി​വാ​ക്കി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. മ​ല​പ്പു​റം പു​ലാ​മ​ന്തോ​ൾ ചെ​മ്മ​ല​ശ്ശേ​രി ത​ച്ച​ങ്ങാ​ട​ൻ സെ​യ്ത​ല​വി​യാ​ണ്​ (36) പി​ടി​യി​ലാ​യ​ത്. കാ​ടാ​മ്പു​ഴ എ.​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്.[www.malabarflash.com] 

ഡി​വൈ.​എ​സ്.​പി ഷ​റ​ഫു​ദ്ദീന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള സ്​​ക്വാ​ഡ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്​ ​ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​ര​വ​ധി എ.​ടി.​എം കാ​ർ​ഡു​ക​ളും ചെ​ക്ക് ബു​ക്കു​ക​ളും ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​ക്കാ​ര്യം ഏ​റ്റു​പ​റ​ഞ്ഞ​ത്.

 ജ​നു​വ​രി അ​ഞ്ചി​ന് മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ലെ എ​സ്. ആ​റ്​ ക​മ്പാ​ർ​ട്ട്മന്റി​ലെ യാ​ത്ര​ക്കാ​ര​നാ​യ ആ​ദ​ർ​ശിന്റെ ബാ​ഗി​ൽ​നി​ന്ന്​ 13 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ഫെ​ബ്രു​വ​രി ര​ണ്ടി​ന് നി​ല​മ്പൂ​രി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട്ടേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​നാ​യ ഡോ. ​ഫെ​ബിന്റെ 35,000 രൂ​പ, ഫോ​ൺ, നാ​ലി​ന് മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​സ്.11 കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന താ​മ​ര​ശ്ശേ​രി ഗ്രാ​മീ​ൺ ബാ​ങ്ക് മാ​നേ​ജ​രാ​യ ന​ന്ദ​കു​മാ​റി​ന്റെ  1300 രൂ​പ അ​ട​ങ്ങി​യ പ​ഴ്സും ര​ണ്ട് എ.​ടി.​എം കാ​ർ​ഡു​ക​ളും ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ലീ​ഫു​ക​യും ഇ​യാ​ൾ മോ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തി​ലെ എ​ട്ടു​പ​വ​ൻ പോലീ​സ് ക​ണ്ടെ​ത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.