കാസര്‍കോട്: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ അക്കാദമിയില്‍ ' വേനല്‍ അവധി ആത്മീയതക്ക് ' എന്ന ശീര്‍ഷകത്തില്‍ എപ്രില്‍ 3ന് ആരംഭിക്കുന്ന 40 ദിന വെക്കേഷന്‍ ക്യാമ്പിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.[www.malabarflash.com]
അല്‍ ഹുസ്‌നാ സെന്‍ട്രല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി ആന്ത്രോത്ത് രജിസ്ട്രേഷന്‍ ഫോം വിതരണോല്‍ഘാടനം നടത്തി.
മദ്രസ അഞ്ചാം തരം പൂര്‍ത്തിയാക്കിയ പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള 40 ആണ്‍കുട്ടികള്‍ക്കും 40 പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ അഡ്മിഷന്‍ നല്‍കും. ഖുര്‍ആന്‍, തജ്വീദ്, ഹദീസ്, ഫിഖ്ഹ്, ആദര്‍ശം, മാതൃക ചരിത്ര കഥകള്‍, പ്രാക്ടിക്കല്‍ ഇബാദ, മയ്യിത്ത് പരിപാലന മുറകള്‍, ഗൃഹ ഭരണം, സ്വഭാവ സംസ്‌കരണം, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളള്‍ക്ക് പുറമെ മന:ശാസ്ത്ര ചിന്തകരുടെ കൗണ്‍സിലിംഗ് ക്ലാസുകളും നടക്കും.
ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്സനി അഡൂര്‍, പ്രഫസര്‍ ഇബ്രാഹിം സഖാഫി, മഹമൂദ് ഹനീഫി ഉളിയത്തടുക്ക, കുഞ്ഞാലി മധൂര്‍ സംബന്ധിച്ചു.
മദ്രസ അഞ്ചാം തരം പൂര്‍ത്തിയാക്കിയ പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള 40 ആണ്‍കുട്ടികള്‍ക്കും 40 പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ അഡ്മിഷന്‍ നല്‍കും. ഖുര്‍ആന്‍, തജ്വീദ്, ഹദീസ്, ഫിഖ്ഹ്, ആദര്‍ശം, മാതൃക ചരിത്ര കഥകള്‍, പ്രാക്ടിക്കല്‍ ഇബാദ, മയ്യിത്ത് പരിപാലന മുറകള്‍, ഗൃഹ ഭരണം, സ്വഭാവ സംസ്‌കരണം, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളള്‍ക്ക് പുറമെ മന:ശാസ്ത്ര ചിന്തകരുടെ കൗണ്‍സിലിംഗ് ക്ലാസുകളും നടക്കും.
പരിചയ സമ്പന്നരായ ഉസ്താദുമാരും വനിതാ ടീച്ചര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ 9633300704, 9020403038 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു.
No comments:
Post a Comment