Latest News

മക്കളുടെ പ്രണയത്തെച്ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

കാഞ്ഞങ്ങാട്: മക്കള്‍ തമ്മിലുള്ള പ്രണയത്തെച്ചൊല്ലി മാതാക്കളും ബന്ധുക്കളും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.[www.malabarflash.com]

ചിത്താരി കല്ലിങ്കാലിലെ കെ വി നാരായണി(66)യുടെ പരാതിയില്‍ അയല്‍വാസിയായ ശാന്ത, മകള്‍ സുജിത എന്നിവര്‍ക്കും, കെ പി ശാന്ത(55)യുടെ പരാതിയില്‍ നാരായണിയുടെ മകന്‍ ഗണേശനെതിരെയുമാണ് പോലീസ് കേസെടുത്തത്. 

നാരായണിയുടെയും ശാന്തയുടെയും മക്കള്‍ തമ്മില്‍ പ്രണയത്തിലാണ്. ഇതേച്ചൊല്ലി 6ന് രാവിലെ 11 മണിക്ക് തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ശാന്ത മുഖത്തടിക്കുകയും മകള്‍ സുജിത മരവടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് നാരായണിയുടെ പരാതി. ഇതിലാണ് ശാന്തക്കും സുജിതക്കുമെതിരെ കേസെടുത്തത്.

അന്ന് വൈകുന്നേരം നാരായണിയുടെ മകന്‍ ഗണേശന്‍ തങ്ങളെ വീട്ടില്‍ എത്തി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വാതില്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങിയ തന്നെ ഗണേശന്‍ വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ശാന്തയുടെ പരാതി. ഈ പരാതിയിലാണ് ഗണേശനെതിരെയും കേസെടുത്തത്. 

മക്കള്‍ തമ്മിലുള്ള പ്രണയത്തെച്ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടത്രെ.

കയറി അക്രമിച്ചുവെന്നാണ് ശാന്തയും പറയുന്നത്. തുടര്‍ന്നാണ് ഇരുവരുടെയും പരാതിയില്‍ പോലീസ് കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.