കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏതെങ്കിലും വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ ഭൂമിയിലോ മതിലുകളിലോ കക്ഷികളുടെ അറിവോ സമ്മതമോ കൂടാതെ തെരഞ്ഞടുപ്പ് പ്രചാരണ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു.[www.malabarflash.com]
എതിര് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുന്നതും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് .
രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ജാതിയുടെയോ മതങ്ങളുടെയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിധ്വേഷമുണ്ടാക്കുന്നതരത്തില് പ്രവര്‍ത്തിക്കരുത്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് അഭ്യർഥിക്കുകയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആരാധനാലയങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.

രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാർഥിയോ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ പണമോ പാരിതോഷികമോ നല്കി സ്വാധീനിക്കാനോ അഴിമതി പ്രവര്‍ത്തനങ്ങളില്‍ നടത്തുകയോ ചെയ്യരുത്.
പൗരന്റെ സമാധാന ജീവിതത്തിന് ഭംഗംവരുന്ന പ്രവൃത്തികളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മത്സരാര്‍ഥികളോ ഉള്‍പ്പെടരുത്. സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍, വാഹന പ്രചാരണങ്ങള്‍ എന്നിവ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് രേഖാമൂലം അനുമതി വാങ്ങണം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള പ്രചരണങ്ങള്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെയുള്ള സമയങ്ങളില്‍ അനുവദീയമല്ല.

സര്‍ക്കാര്‍ സ്ഥാപനങ്ങളോ സര്‍ക്കാര്‍ പരിപാടികളോ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.
ജില്ലയില്‍ സുഗമവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തോടെയുള്ള വീഡിയോഗ്രാഫി അടങ്ങുന്ന അഞ്ച് ആന്റി ഡീ ഫേസ്മെന്റ് സ്ക്വാഡുകള്‍ക്കും ജില്ലാതലത്തില്‍ ഒരു സ്ക്വാഡിനും രൂപം നല്കി. സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കാനും നിര്‍ദേശം നല്‍കുന്നതിനും ജില്ലാതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ മൊത്തം ചുമതല എഡിഎമ്മിന് ആയിരിക്കുമെന്നും കളക്ടർ പറഞ്ഞു.
No comments:
Post a Comment