തിരുവനന്തപുരം: ബുധനാഴ്ച ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്കുള്ള നിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.[www.malabarflash.com]
ചീഫ് സൂപ്രണ്ട്/ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാർക്കുള്ള നിർദേശങ്ങൾ
* ആദ്യ ദിവസം രാവിലെ 11ന് ഇൻവിജിലേറ്റർമാരുടെ യോഗം വിളിക്കണം. അവർക്കുള്ള നിർദേശങ്ങൾ നൽകണം.
* പരീക്ഷാ ദിവസങ്ങളിൽ രാവിലെ വിദ്യാലയങ്ങളിൽ എത്തുന്ന ചോദ്യപേപ്പറുകൾ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങണം. അവ പരിശോധിച്ച് ശരിയെന്നുറപ്പ് വരുത്തണം. ശേഷം ഇരട്ടത്താഴുള്ള അലമാരയിൽ പൂട്ടി സീൽ ചെയ്യണം. ഒരു താക്കോൽ ചീഫ് സൂപ്രണ്ടും മറ്റൊന്ന് ഡെപ്യൂട്ടി ചീഫുമാണ് സൂക്ഷിക്കേണ്ടത്. ചോദ്യപേപ്പറിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ എഴുതി സ ൂക്ഷിക്കണം.
* കൂൾ ഓഫ് സമയം ആരംഭിക്കുന്നതിന് പത്ത് മിനിട്ട് മുന്പ് അലമാരയിൽ നിന്നും ചീഫ് സൂപ്രണ്ട് ഡെപ്യൂട്ടി ചീഫിന്റെ സാന്നിധ്യത്തിൽ ചോദ്യപേപ്പർ എടുക്കണം. ഇവയും രജിസ്റ്ററിൽ രേഖപ്പെടുത്തണം.
* പുറത്തെടുത്ത ചോദ്യപേപ്പറുകൾ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരാണ് റൂമുകളിൽ എത്തിക്കേണ്ടത്, ഇതിനായി മറ്റ് ജീവനക്കാരെ നിയോഗിക്കാൻ പാടില്ല.
* സ്ക്രൈബ് ആവശ്യമുള്ള വിദ്യാർഥികളുടെ സ്ക്രൈബുമാരായി ഒന്പതാം ക്ലാസ് വിദ്യാർഥികളെ നിയോഗിക്കുകയും ഇവരുടെ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഡിഇഒയിൽനിന്നും മുൻകൂട്ടി വാങ്ങേണ്ടതാണ്.
* ഇന്റർപ്രെട്ടർ അനുവദിച്ചിട്ടുള്ള വിദ്യാർഥികൾക്കായി ഐഡി വിഭാഗത്തിന് എട്ടു പേർക്ക് ഒരു ഇന്റർപ്രെട്ടറും മറ്റു വിഭാഗങ്ങളിൽ നാലു ഒരാളും എന്ന ക്രമത്തിൽ ആണ് ഇന്റർപ്രെട്ടറെ നിയോഗിക്കേണ്ടത്.
* ഇന്റർപ്രെട്ടർ ഉള്ള പരീക്ഷാ മുറികളിൽ ഇൻവിജിലേഷൻ ചുമതലയ്ക്ക് ഒരു അധ്യാപകനെ നിർബന്ധമായും നിയോഗിക്കണം.
* ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് അധികമായി നിയോഗിക്കുന്ന അധ്യാപകരെ പൂർണമായും പരീക്ഷാ ചുമതലയിൽനിന്നും ഒഴിവാക്കരുത്. റൊട്ടേഷൻ അടിസ്ഥാനത്തിൽ വേണം ഡ്യൂട്ടി നൽകേണ്ടത്.
* അധിക സമയം അനുവദിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് ഒരു മണിക്കൂറിന് പത്തു മിനിട്ട് എന്ന ക്രമത്തിലാവണം അധിക സമയം നൽകേണ്ടത്.
* എക്സ്ട്രാ ടൈം മാത്രം അനുവദിക്കുന്ന കുട്ടികളെ പ്രത്യേക മുറിയിൽ ഇരുത്തരുത്. ഇവരെ മറ്റ് കുട്ടികളോടൊപ്പം ആണ് ഇരുത്തേണ്ടത്.
*സ്ക്രൈബ്, ഇന്റർപ്രെട്ടർ ഇവരെ ഒരേ മുറിയിൽ പരീക്ഷയ്ക്ക് ഇരുത്തരുത്.
* എസ്എസ്എൽസി പരീക്ഷാ ചുമതലയുള്ള ഇൻവിജിലേറ്റർമാരെ റിലീവ് ചെയ്യുന്പോൾ 13ന് രാവിലെ 11ന് പരീക്ഷാ ചുമതലയുള്ള സെന്ററിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദേശം ഉത്തരവിൽ ചേർക്കണം.
* പരീക്ഷാ ദിവസം രാവിലെ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിൽ 11.30ന് തന്നെ അവ അവസാനിപ്പിക്കണം.
* പരീക്ഷാ സമയത്ത് പരീക്ഷാ ചുമതലയുള്ളവർ മാത്രമേ സ്കൂളിൽ കാണാൻ പാടുള്ളൂ.
* പരീക്ഷാ സമയത്ത് സ്കൂൾ ഗേറ്റുകൾ തുറന്നിടണം.
* പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഇൻവിജിലേറ്റർമാരുടെ ബന്ധുക്കൾ ആരും പ്രസ്തുത പരീക്ഷാ ഹാളിൽ ഇല്ലെന്ന കാര്യം ഉറപ്പ് വരുത്തണം. ഇക്കാര്യത്തിൽ ഡിക്ലറേഷൻ എഴുതി നൽകണം.
* പരീക്ഷാ പേപ്പറുകൾ അയക്കുന്നതിനുള്ള പരീക്ഷാ കേന്ദ്രത്തിൽ പോലവും വിലാസമുൾപ്പെട്ട സ്ലിപ്പ് ieexams ൽ നിന്നും അതത് ദിവസം ലഭിക്കുന്നതാണ്. ആബ്സന്റീസ് എൻട്രി ഓൺലൈനായി ieexams ൽ നടത്താത്ത പക്ഷം തൊട്ടടുത്ത ദിവസത്തെ സ്ലിപ്പ് ലഭിക്കില്ല.
* ഓരോ ദിവസവും അതത് ദിവസത്തെ ആബ്സന്റീസ് എൻട്രി ഓൺലൈനായി ieexams ൽ നൽകണം.
* പരീക്ഷ അവസാനിച്ചതിന് ശേഷം ഉത്തരക്കടലാസുകൾ ബന്ധപ്പെട്ട ക്യാന്പുകളിലേക്ക് അന്നന്ന് അയയ്ക്കാൻ ശ്രമിക്കണം. സാധിക്കാത്ത പക്ഷം അവ പരീക്ഷാ കേന്ദ്രത്തിൽ സൂക്ഷിക്കുകയും വാച്ച്മാനെ നിയമിക്കേണ്ടതുമാണ്. തൊട്ടടുത്ത ദിവസം തന്നെ അവ അയച്ച് രസീതുകൾ ചീഫ് സൂപ്രണ്ട് സൂക്ഷിക്കേണ്ടതാണ്.
ഇൻവിജിലേറ്റർമാർക്കുള്ള നിർദേശങ്ങൾ
* പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ ഒരു മണിക്ക് സ്കൂളിൽ എത്തണം.
* പരീക്ഷാ ചുമതലയുള്ള റൂം ഏതെന്ന് രജിസ്റ്ററിൽ കണ്ടെത്തി ഒപ്പിടേണ്ടതും ആ റൂമിലേക്കാവശ്യമായ മെയിൽ അഡീഷണൽ ഷീറ്റുകൾ ഉൾപ്പെട്ട ഫയൽ ഏറ്റു വാങ്ങേണ്ടതുമാണ്.
* പരീക്ഷാ ഹാളിൽ ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷൻ ചീഫ് സൂപ്രണ്ടിന് നൽകണം.
* പരീക്ഷാ ഹാളിൽ അധ്യാപകരോ അനധ്യാപകരോ മൊബൈൽ ഫോണുകൾ കൊണ്ടുപോവരുത്.
* 1.30ന് ആദ്യ ബെൽ അടിക്കുന്പോൾ അധ്യാപകർ പരീക്ഷാ ഹാളിൽ എത്തേണ്ടതാണ്.
* വിദ്യാർഥികളെ ഹാൾ ടിക്കറ്റുമായി ഒത്തുനോക്കി അതത് സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ഉറപ്പ് വരുത്തിയതിനുശേഷം അറ്റൻഡൻസ് ഷീറ്റിൽ അവരുടെ ഒപ്പുകൾ വാങ്ങേണ്ടതാണ്.
* എല്ലാ കുട്ടികളുടെ കൈവശവും ഹാൾ ടിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
* മെയിൻ ഷീറ്റിലും അഡീഷണൽ ഷീറ്റിലും ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
* ഓരോ കുട്ടികൾക്കും മെയിൻ ഷീറ്റ് നൽകി അത് ശ്രദ്ധാപൂർവം പൂരിപ്പിക്കുന്നതിന് വേണ്ട നിർദേശം നൽകണം. അവർ പൂരിപ്പിച്ചതിനുശേഷം ഇൻവിജിലേറ്റർ അവ പരിശോധിച്ച് മെയിൻ ഷീറ്റിൽ ഒപ്പു ഇടണം.
* ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ട് ചീഫ് സൂപ്രണ്ട് ഇവരിലൊരാൾ റൂമുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകൾ ഏറ്റുവാങ്ങി അന്നത്തെ പരീക്ഷയ്ക്ക് ആ റൂമിൽ ആവശ്യമുള്ളവയാണെന്ന് ഉറപ്പാക്കേണ്ടതും ചോദ്യപേപ്പറുകളുടെ കവറുകൾ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷൻ എഴുതി രണ്ട് വിദ്യാർഥികളെ കൊണ്ട് ഒപ്പിടീച്ചതിനു ശേഷമേ കവറുകൾ തുറക്കാൻ പാടുള്ളൂ.
* 1.45ന് ബെൽ അടിക്കുന്പോൾ കുട്ടികൾക്ക് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുകയും കുട്ടികളോട് 1,3 പേജുകളിൽ രജിസ്റ്റർ നന്പർ എഴുതി ഒപ്പിടാൻ ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ചെയ്യുക.
* വിതരണത്തിനു ശേഷം ചോദ്യപേപ്പറുകൾ ബാക്കിയുണ്ടെങ്കിൽ അവ പാക്കറ്റിനുള്ളിൽ തിരികെ വച്ച് പാക്കറ്റ് ടേപ്പ് ഉപയോഗിച്ച് സീൽ ചെയ്യേണ്ടതും അര മണിക്കൂർ കഴിഞ്ഞ് അവ ചീഫ് സൂപ്രണ്ടിന് കൈമാറണം.
* അരമണിക്കൂറിനുശേഷം താമസിച്ച് വരുന്ന വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കരുത്.
* പരീക്ഷ തീരുന്നതിന് മുന്പ് വിദ്യാർഥികളെ ഹാൾ വിട്ടു പോകാൻ അനുവദിക്കരുത്.
* ചോദ്യപേപ്പറുകളിൽ മറ്റൊന്നും എഴുതിക്കരുത്.
* കൂൾ ഓഫ് സമയത്ത് കുട്ടികൾ ഉത്തരങ്ങൾ എഴുതുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
* രണ്ടു മണിക്കൂർ ബെൽ അടിക്കുന്ന സമയത്ത് എഴുതി തുടങ്ങാനുള്ള നിർദേശം നൽകുക.
* അഡീഷണൽ ഷീറ്റ് ആവശ്യമുള്ള വിദ്യാർഥികൾ അവരുടെ സീറ്റുകളിൽ എഴുന്നേറ്റ് നിൽക്കാൻ പറയുക. യാതൊരു കാരണവശാലും ഇൻവിജിലേറ്ററുടെ അടുത്തേക്ക് കുട്ടികളെ വിളിക്കരുത്.
* അഡീഷണൽ ഷീറ്റുകൾ നൽകുന്പോൾ അതിൽ രജിസ്റ്റർ നന്പർ എഴുതിക്കണം. ഇൻവിജിലേറ്റർ അഡീഷണൽ ഷീറ്റിൽ ഒപ്പിടണം.
* അവസാന ബെൽ അടിക്കുന്നതുവരെ പരീക്ഷ എഴുതാൻ കുട്ടികൾക്ക് അവകാശമുണ്ട്. അതിനാൽ അവസാന ബെല്ലിനേ ഉത്തരക്കടലാസുകൾ ചോദിക്കാവൂ.
* അഡീഷണൽ ഷീറ്റുകളുടെ എണ്ണം മെയിൻ ഷീറ്റിൽ ബോക്സിൽ എഴുതണം.
* ഇൻവിജിലേറ്റർ മൊത്തം അഡീഷണൽ ഷീറ്റുകളുടെ എണ്ണം ഒത്തുനോക്കണം. അറ്റൻഡൻസ് ഷീറ്റിൽ എണ്ണം രേഖപ്പെടുത്തി ഒപ്പ് വയ്ക്കണം.
* പരീക്ഷ അവസാനിച്ചതിനുശേഷം രജിസ്റ്റർ നന്പർ ക്രമത്തിൽ അവ ശേഖരിച്ച് ഉത്തരക്കടലാസിൽ വിദ്യാർഥി എഴുതിയ അവസാന വരിയുടെ തൊട്ടുതാഴെ മോണോഗ്രാം പതിപ്പിച്ചതിനുശേഷം ചീഫ് സൂപ്രണ്ടിനു കൈമാറണം.
ബെൽ സമയക്രമം
* 1.30 പിഎം ആദ്യ ബെൽ (ലോംഗ് ബെൽ) -ഇൻവിജിലേറ്റർമാരും കുട്ടികളും ക്ലാസ് മുറികളിൽ പ്രവേശിക്കുക
* 1.45 സെക്കൻഡ് ബെൽ(ഡബിൾ ബെൽ) ചോദ്യപേപ്പർ വിതരണം കൂൾ ഓഫ് സമയം ആരംഭിക്കുന്നു
* 2.00 തേർഡ് ബെൽ (ലോംഗ് ബെൽ) -കുട്ടികൾക്ക് എഴുതുന്നതിനുള്ള സമയം ആരംഭിക്കുന്നു.
* 2.30 ബെൽ(സിംഗിൾ ബെൽ) -അരമണിക്കൂർ പൂർത്തിയായതിനുള്ളത്
* 3.00 ബെൽ (സിംഗിൾ ബെൽ)-1 മണിക്കൂർ പൂർത്തിയായതിനുള്ളത്
* 3.25 ബെൽ (സിംഗിൾ ബെൽ) -ഒന്നര മണിക്കൂർ പരീക്ഷാ ദിവസങ്ങളിൽ വാണിംഗ് ബെൽ
* 3.30 ബെൽ(ലോംഗ് ബെൽ) ഒന്നര മണിക്കൂർ പരീക്ഷാ ദിവസങ്ങളിൽ അവസാനിച്ചതിലുള്ളത്
* 3.30 ബെൽ(സിംഗിൾ ബെൽ) -ഒന്നര മണിക്കൂർ പൂർത്തിയായതിനുള്ളത്.
* 4.00 ബെൽ(സിംഗിൾ ബെൽ)-രണ്ടു മണിക്കൂർ പൂർത്തിയാതിനുള്ളത്.
* 4.25 ബെൽ (സിംഗിൾ ബെൽ) -രണ്ടര മണിക്കൂർ പരീക്ഷാ ദിവസങ്ങളിൽ വാണിംഗ് ബെൽ
* 4.30 ബെൽ(സിംഗിൾ ബെൽ) -രണ്ടര മണിക്കൂർ പരീക്ഷാ ദിവസങ്ങളിൽ പരീക്ഷ അവസാനിച്ചതിലുള്ളത്.

No comments:
Post a Comment