എട്ടു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ ഇയോണിന്റെ ഉല്‍പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. വാഹനത്തിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും മലിനീകരണം നീയന്ത്രിക്കുന്നതിനായി ബിഎസ് 6 എന്‍ജിനിലേക്ക് മാറുന്നതും ഇയോണിന്റെ പിന്മാറ്റത്തിന് കരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.[www.malabarflash.com]
2011ലാണ് ഹ്യുണ്ടായി ഈ കുഞ്ഞന്‍ ഹാച്ച്ബാക്കിനെ നിരത്തിലെത്തിച്ചത്. സാന്‍ട്രോയുടെ ഉല്‍പാദനം അവസാനിപ്പിച്ചത് ഇയോണിന്റെ വളര്‍ച്ചയ്ക്ക് വളരെ സഹായകരമായിരുന്നു. മികച്ച ഫീച്ചറുകളും സ്‌റ്റെലും കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇയോണിനു കഴിഞ്ഞു. 0.8 ലീറ്റര്‍, 1 ലീറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇയോണ്‍ ലഭ്യമാകുന്നത്.
0.8 ലിറ്റര്‍ എന്‍ജിന്‍ 814 സിസിയില്‍ 55 ബിഎച്ച്പി കരുത്തും 75 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 998 സിസിയില്‍ 68 ബിഎച്ച്പി കരുത്തും 94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാരുതി ആള്‍ട്ടോ 800, റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ എന്നീ വാഹനങ്ങളാണ് ഇയോണിന്റെ എതിരാളികള്‍. ഇന്ത്യയിലും സൗത്ത് കൊറിയയിലുമായാണ് കാര്‍ വികസിപ്പിച്ചിട്ടുള്ളത്. ഫിലിപ്പിന്‍സ്, ചിലി, പാനമ, കോളംബിയ തുടങ്ങിയ നിരവധി രാജ്യാന്തര വിപണികളില്‍ ഇയോണ്‍ സജീവമാണ്.

No comments:
Post a Comment