Latest News

ആദ്യഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് രണ്ടാംഭാര്യയുടെ മൂന്ന് കുട്ടികളെ വെള്ളത്തില്‍ മുക്കി കൊന്നു

കെയ്‌റോ: യുവാവും ആദ്യ ഭാര്യയും ചേര്‍ന്ന് രണ്ടാം ഭാര്യയുടെ മൂന്ന് കുട്ടികളെ കൊന്നു. രണ്ടാം ഭാര്യയെ കൊണ്ട് ബലമായി ബക്കറ്റില്‍ വെള്ളം നിറച്ച് കുട്ടികളെ ഇതിലേക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.[www.malabarflash.com]

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. ദമ്പതികള്‍ താമസിച്ച അപാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മെട്രോ ട്രൈവറായ അഹമ്മദും രണ്ടു ഭാര്യമാരും പോലീസ് കസ്റ്റഡിയിലാണ്. ഈജിപ്തിലെ കെയ്‌റോയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യം അരങ്ങേറിയത്.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അഹമ്മദ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ സംഭവം പുറത്തു പറയാതിരിക്കാനായിരുന്നു ഇത്. അഹമ്മദില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടു. ഇവര്‍ കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഹമ്മദിനോട് കലഹിക്കുക പതിവായിരുന്നു.

ഒക്ടബോര്‍ 2017 മുതലാണ് സംഭവം നടന്ന ഫ്‌ളാറ്റില്‍ അഹമ്മദ് രണ്ട് ഭാര്യമാരോടൊപ്പം താമസം ആരംഭിക്കുന്നത്. 2017 ല്‍ കാണുമ്പോള്‍ അഹമ്മദിന്റെ രണ്ടാം ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് ഫ്‌ളാറ്റ് ഉടമ ഹലാ പറയുന്നു. വാടക വാങ്ങാനല്ലാതെ ഹലാ ഫ്‌ളാറ്റ് സന്ദര്‍ശിക്കാറില്ലായിരുന്നു. അപ്പോഴൊന്നും ഫ്‌ളാറ്റില്‍ കുട്ടികള്‍ ഉള്ളതിന്റെ സൂചനകളൊന്നും ഇല്ലായിരുന്നുവെന്നും ഹലാ പറയുന്നു.

നവംബറില്‍ ഫ്‌ളാറ്റിലേക്ക് വാടക വാങ്ങാനെത്തിയപ്പോള്‍ യാദൃശ്ചികമായി മുറിക്കത്ത് നില്‍ക്കുന്ന രണ്ടാം ഭാര്യയെ കണ്ടു. ഇവരുടെ തല മൊട്ടയടിച്ചിരുന്നു. കൈകളില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടതായി ഹലായ്ക്ക് മനസിലായി.

ഫെബ്രുവരിയില്‍ രണ്ടാം ഭാര്യ തനിയെ കോണിപ്പടികളില്‍ ഇരിക്കുന്നത് കണ്ടാണ് ഹലാ അവിടെ എത്തിയത്. ഈ സമയം അഹമ്മദും ആദ്യ ഭാര്യയും ഫ്‌ളാറ്റില്‍ നിന്നും താമസം മാറിയിരുന്നു. ഹലാ കുട്ടികളെ പറ്റി ചോദിച്ചപ്പോള്‍ രണ്ടാം ഭാര്യ കുട്ടികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി.

ആദ്യ ഭാര്യയ്ക്ക് കുട്ടികളില്ലായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഇവര്‍ക്ക് രണ്ടാം ഭാര്യയോട് കടുത്ത അസൂയ ആയിരുന്നു. ഒരു മിനിബസും ഫ്‌ളാറ്റും വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ബാങ്ക് അക്കൗണ്ടിലേക്ക് വലിയൊരു തുക നല്‍കാമെന്നും പറഞ്ഞാണ് ഇവര്‍ അഹമ്മദിനെ കൊണ്ട് കുട്ടികളെ കൊല്ലിക്കുന്നത്. സമ്പന്നയായ തന്റെ കാലശേഷം സ്വത്തുക്കള്‍ രണ്ടാം ഭാര്യയിലേക്കും മക്കളിലേക്കും പോകരുതെന്നും ഇവര്‍ വാശിപിടിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.