Latest News

ഐ പി എഫ് അംഗത്വ ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ ആവേശകരമായ തുടക്കം

കാസര്‍കോട്: വിവിധ പ്രഫഷനല്‍ മേഖലയില്‍ സേവനം ചെയ്യുന്നവരുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് പ്രഫഷനല്‍സ് ഫോറം- ഐ.പി. എഫ് അംഗത്വ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ പ്രൗഢതുടക്കം.[www.malabarflash.com] 

നാല് ചാപ്റ്ററുകളും ഒരു റിജ്യണുമാണ് ജില്ലയില്‍ ഐ പി എഫിനുള്ളത്. ജില്ലയിലെ ഒമ്പത് സോണുകള്‍ കേന്ദ്രീകരിച്ച് ആറംഗ എന്റോള്‍മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് അംഗങ്ങളെ ചേര്‍ക്കുന്നത്. ഈ മാസം 20നകം സാധ്യതാ ലിസ്റ്റ് തയ്യാറാകും. 31 നകം അപ്‌ലോഡിംഗ് നടപടികള്‍ പൂര്‍ത്തിയാകും.

ഏപ്രില്‍ 6ന് കാസര്‍കോട് ചാപ്റ്റര്‍ കമ്മ്യൂണ്‍ നടക്കും. ഏഴിന് കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും ചാപ്പ്റ്റര്‍ ചാപ്റ്റര്‍ കമ്മ്യൂണുകള്‍ നടക്കും. ഉപ്പള ചാപ്റ്റര്‍ കമ്മ്യൂണ്‍ 13നാണ്.

ഡോക്ടര്‍, എഞ്ചിനിയര്‍, ഉന്നത ഉദ്യേഗസ്തര്‍, അഡ്വക്കറ്റ്, പത്ര പ്രവര്‍ത്തകര്‍, അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവരാണ് ഐ പി എല്‍ അംഗത്വമെടുക്കുന്നത്. ചാപ്റ്റര്‍ റിജ്യണ്‍, സെന്‍ട്രല്‍ എന്നിങ്ങനെയാണ് കമ്മിറ്റി ഘടന. ഓരോ ഘടകത്തിലും കമ്മൂണ്‍, സെനറ്റ് എന്നീ ബോഡികളുണ്ടാകും, ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫിനാന്‍സ് ഡയറക്ടര്‍, നാല് ഡയറക്ടര്‍മാര്‍ തുടങ്ങി 20 അംഗ സെനറ്റിനെ തെരെഞ്ഞെടുക്കും.

അംഗത്വ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം അല്‍ ബിശാറയില്‍ മളഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് ശഹീര്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. മുള്ളേരിയയ്യില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവവും കാസര്‍കോട്ട് സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങളും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇതു സംബന്ധമായി കാസര്‍കോട്ട് ചേര്‍ന്ന സാംസ്‌കാരിക സമിതിയോഗം ആറംഗ ജില്ലാ എന്‍ റോള്‍മെന്റ് ഡയരക്ടറേറ്റിന് രൂപം നല്‍കി. ഡോ അബ്ദുല്ല കാഞ്ഞങ്ങാട്, പി ബി ബശീര്‍, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, അശ്രഫ് കരിപ്പൊടി, അബ്ദുല്‍ കരീം മാസ്റ്റര്‍, അബ്ദുല്‍ നാസ്വിര്‍ മുട്ടം എന്നിവരാണ് അംഗങ്ങള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.