കടുത്തുരുത്തി: ആശുപത്രിയിൽ നിന്നും എസ്എസ്എൽസി പരീക്ഷക്കെത്തിയ വിദ്യാർഥിനി പരീക്ഷക്ക് ശേഷം മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര രാധാമണി മോഹൻദാസിന്റെ മകൾ അതുല്യ (15) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.[www.malabarflash.com]
കല്ലറ എസ്എൻവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന അതുല്യ പനിയും ശ്വാസം മുട്ടലും പിടിപെട്ടതിനെ തുടർന്ന് കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് വേണ്ടി രാവിലെ ആശുപത്രിയിൽ നിന്നു അമ്മയും സഹോദരനും ഒപ്പം സ്കൂളിലേക്ക് പോയി.
പരീക്ഷയ്ക്ക് ശേഷം സ്കൂളിൽ വച്ച് അസുഖം കൂടിയതിനെ തുടർന്ന് അതുല്യയെ കല്ലറയിൽ ചികിത്സയിലിരുന്ന ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിലും എത്തിച്ചെങ്കിലും അഞ്ചോടെ മരണം സംഭവിച്ചു. മൃദദേഹം കോട്ടയം മെഡിക്കൽ കോളജിൽ.

No comments:
Post a Comment