മൂലമറ്റം: സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ പരിക്കേറ്റ യുവാവ് മരിച്ചു. ഇലപ്പള്ളി മിറ്റത്താനിക്കൽ സിജി (40) ആണ് മരിച്ചത്. സിജിയും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം പുള്ളിക്കാനത്തു വഴക്കടിച്ചതായി പിതാവ് കാഞ്ഞാർ പോലീസിൽ പരാതി നൽകിയിരുന്നു.[www.malabarflash.com]
പരിക്കേറ്റ സജിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ ബിന്ദു മുത്താരം കുന്ന് ചിറ്റടിയിൽ കുടുംബാംഗം. മക്കൾ അഭിജിത്ത്, ആദിത്യൻ.
പരാതിപ്രകാരം കാഞ്ഞാർ എസ് ഐ ആർ. സുനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സിജിയുടെ സുഹൃത്തുക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കുകയും ചെയ്തു.
പരിക്കേറ്റ സജിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ ബിന്ദു മുത്താരം കുന്ന് ചിറ്റടിയിൽ കുടുംബാംഗം. മക്കൾ അഭിജിത്ത്, ആദിത്യൻ.
No comments:
Post a Comment