കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ഇമാം അറസ്റ്റില്‍. കോഴിക്കോട് വെള്ളയിൽ പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മടവൂര്‍ സി എം മഖാമിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് നിലമ്പൂര്‍ രാമന്‍കുത്ത് ചേനാരി അബ്ദുല്‍ ബഷീറിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വെള്ളയിൽ ഗാന്ധി റോഡ് പള്ളിയിലെ ഇമാമും മദ്രസ അധ്യാപകനുമായ ഇയാൾ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ലോഡ്ജില്‍ എത്തിയത്.
മുഖം മറച്ച് എത്തിയ പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇമാമിനെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നേരത്തെയും പെണ്‍കുട്ടിയുമായി ഇവിടെ എത്തിയിരുന്നെന്ന് ഇമാം സമ്മതിച്ചതായി പോലീസ് പറയുന്നു.
ആളുകള്‍ സംശയിക്കാതിരിക്കാനാണ് പെണ്‍കുട്ടിയെ തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജില്‍ എത്തിച്ചിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കുന്ദമംഗലം പോലീസ് കേസെടുത്തു. പ്രതിയെ ചൊവ്വാഴ്ച കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment