കൊച്ചി: കാക്കനാട് വാഴക്കാലയിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമായി നടപ്പിലാക്കിയതെന്നു പോലീസ്. സദാചാരക്കൊലയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള വൈരാഗ്യമാണു കൊലയ്ക്കാധാരമെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഏഴു പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു.[www.malabarflash.com]
മൂന്നു പേർ കീഴടങ്ങി. ഇനി നാലു പേർ കൂടി പിടിയിലാകാനുണ്ട്. കൊല്ലപ്പെട്ട വെണ്ണല തെക്കേപ്പാടത്ത് ജിബിൻ വർഗീസിനെ (33) കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. രണ്ടര മണിക്കൂർ നീണ്ടുനിന്ന മർദനത്തെത്തുടർന്നു വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണു മരണകാരണമെന്നും കമ്മീഷണർ പറഞ്ഞു.
സംഭവം നടന്ന ശനിയാഴ്ച പുലർച്ചെ 12.30ന് ചക്കരപ്പറന്പിലുള്ള വീട്ടിൽനിന്നു ജിബിനെ വാട്ട്സാപ്പ് വഴി മെസേജ് അയച്ച് വാഴക്കാല പടന്നാട്ട് അസീസിന്റെ വീട്ടിലെത്തിച്ചു. സ്കൂട്ടർ പുറത്തുവച്ചശേഷം വീടിനു പിന്നിലൂടെ എത്തിയ ജിബിനെ സംഘം വളഞ്ഞ് കോണിപ്പടിക്കു കീഴിലുള്ള ഗ്രില്ലിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു. മർദനം പുലർച്ചെ രണ്ടര വരെ നീണ്ടുനിന്നു. ബലമേറിയ ആയുധംകൊണ്ടുള്ള മർദനത്തിൽ വാരിയെല്ല് തകർന്നു.
ആക്രമിക്കാൻ മുൻകൂട്ടി തയാറായിനിന്നവരും ശബ്ദം കേട്ടെത്തിയവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. മരണം സംഭവിച്ചതോടെ ജിബിന്റെ മൃതദേഹം പ്രതികളിലൊരാളായ വാഴക്കാല കുഴിപ്പറന്പിൽ അലി (40) എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറ്റി. അലിയുടെ ബന്ധു മുഹമ്മദ് ഫൈസൽ (23) ആണ് ഓട്ടോറിക്ഷ ഓടിച്ചത്. മറ്റൊരു പ്രതി അലിയുടെ സഹോദരൻ സലാം (48) മൃതദേഹവുമായി പിന്നിലിരുന്നപ്പോൾ വീട്ടുടമ അസീസിന്റെ മകൻ മനാഫ് ഇവർക്കു കൂട്ടായി ഓട്ടോറിക്ഷയിൽ കയറി. കൂട്ടാളികളായ ഷിഹാബ്, നിസാർ എന്നിവർ ജിബിൻ എത്തിയ സ്കൂട്ടറുമായി ഓട്ടോറിക്ഷയ്ക്കു പിന്നാലെ പോയി.
ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പോലിസിനു ലഭിച്ചിട്ടുണ്ട്. മറ്റുരണ്ടുപേർ കാറിലും ഇവരെ പിന്തുടർന്നിരുന്നു. പാലച്ചുവടെത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. അപകടമുണ്ടായതാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനു സ്കൂട്ടർ മൃതദേഹത്തിനോടു ചേർന്നു മറിച്ചിട്ടു. പരിശോധയ്നക്കെത്തിയ പോലീസ് അപകടമാണെന്ന് ആദ്യം ധരിച്ചെങ്കിലും കൊലപാതകമാണെന്നു പിന്നീട് സ്ഥിരീകരിച്ചു. 20 സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് ഏഴു പ്രതികൾ അറസ്റ്റിലായത്. ഇനി പിടിയിലാകാനുള്ള ഏഴു പേർക്കു വേണ്ടി അന്വേഷണം തുടരുകയാണ്.
കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നതിനെക്കുറിച്ചു കൂടുതൽ അന്വേഷണത്തിനുശേഷമേ പറയാൻ കഴിയൂവെന്നും കമ്മീഷണർ പറഞ്ഞു.അപകടമെന്നു കരുതി തള്ളിപ്പോകാമായിരുന്ന കേസാണ് പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞതെന്നു കമ്മീഷണർ പറഞ്ഞു. തൃക്കാക്കര അസിസ്റ്റന്റ് കമീഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സിറ്റി ഷാഡോ പോലീസ്, സൈബർ വിഭാഗം, ഡോഗ് സ്ക്വാഡ്, ശാസ്ത്രീയ അന്വേഷണ വിഭാഗം തുടങ്ങിയവ സംയുക്തമായിട്ടായിരുന്നു അന്വേഷണം. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം ജിബിൻ വർഗീസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഏഴു പേരെ റിമാൻഡ് ചെയ്തു. പിടിയിലാകാനുള്ള ഏഴു പേരിൽ മൂന്നുപേർ പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. ഇവർക്കു പുറമേ നാലു പേർ കൂടി ഇനി പിടിയിലാകാനുണ്ട്.മൂന്നു പേർ കീഴടങ്ങി. ഇനി നാലു പേർ കൂടി പിടിയിലാകാനുണ്ട്. കൊല്ലപ്പെട്ട വെണ്ണല തെക്കേപ്പാടത്ത് ജിബിൻ വർഗീസിനെ (33) കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. രണ്ടര മണിക്കൂർ നീണ്ടുനിന്ന മർദനത്തെത്തുടർന്നു വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണു മരണകാരണമെന്നും കമ്മീഷണർ പറഞ്ഞു.
സംഭവം നടന്ന ശനിയാഴ്ച പുലർച്ചെ 12.30ന് ചക്കരപ്പറന്പിലുള്ള വീട്ടിൽനിന്നു ജിബിനെ വാട്ട്സാപ്പ് വഴി മെസേജ് അയച്ച് വാഴക്കാല പടന്നാട്ട് അസീസിന്റെ വീട്ടിലെത്തിച്ചു. സ്കൂട്ടർ പുറത്തുവച്ചശേഷം വീടിനു പിന്നിലൂടെ എത്തിയ ജിബിനെ സംഘം വളഞ്ഞ് കോണിപ്പടിക്കു കീഴിലുള്ള ഗ്രില്ലിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു. മർദനം പുലർച്ചെ രണ്ടര വരെ നീണ്ടുനിന്നു. ബലമേറിയ ആയുധംകൊണ്ടുള്ള മർദനത്തിൽ വാരിയെല്ല് തകർന്നു.
ആക്രമിക്കാൻ മുൻകൂട്ടി തയാറായിനിന്നവരും ശബ്ദം കേട്ടെത്തിയവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. മരണം സംഭവിച്ചതോടെ ജിബിന്റെ മൃതദേഹം പ്രതികളിലൊരാളായ വാഴക്കാല കുഴിപ്പറന്പിൽ അലി (40) എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറ്റി. അലിയുടെ ബന്ധു മുഹമ്മദ് ഫൈസൽ (23) ആണ് ഓട്ടോറിക്ഷ ഓടിച്ചത്. മറ്റൊരു പ്രതി അലിയുടെ സഹോദരൻ സലാം (48) മൃതദേഹവുമായി പിന്നിലിരുന്നപ്പോൾ വീട്ടുടമ അസീസിന്റെ മകൻ മനാഫ് ഇവർക്കു കൂട്ടായി ഓട്ടോറിക്ഷയിൽ കയറി. കൂട്ടാളികളായ ഷിഹാബ്, നിസാർ എന്നിവർ ജിബിൻ എത്തിയ സ്കൂട്ടറുമായി ഓട്ടോറിക്ഷയ്ക്കു പിന്നാലെ പോയി.
ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പോലിസിനു ലഭിച്ചിട്ടുണ്ട്. മറ്റുരണ്ടുപേർ കാറിലും ഇവരെ പിന്തുടർന്നിരുന്നു. പാലച്ചുവടെത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. അപകടമുണ്ടായതാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനു സ്കൂട്ടർ മൃതദേഹത്തിനോടു ചേർന്നു മറിച്ചിട്ടു. പരിശോധയ്നക്കെത്തിയ പോലീസ് അപകടമാണെന്ന് ആദ്യം ധരിച്ചെങ്കിലും കൊലപാതകമാണെന്നു പിന്നീട് സ്ഥിരീകരിച്ചു. 20 സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് ഏഴു പ്രതികൾ അറസ്റ്റിലായത്. ഇനി പിടിയിലാകാനുള്ള ഏഴു പേർക്കു വേണ്ടി അന്വേഷണം തുടരുകയാണ്.
കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നതിനെക്കുറിച്ചു കൂടുതൽ അന്വേഷണത്തിനുശേഷമേ പറയാൻ കഴിയൂവെന്നും കമ്മീഷണർ പറഞ്ഞു.അപകടമെന്നു കരുതി തള്ളിപ്പോകാമായിരുന്ന കേസാണ് പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞതെന്നു കമ്മീഷണർ പറഞ്ഞു. തൃക്കാക്കര അസിസ്റ്റന്റ് കമീഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സിറ്റി ഷാഡോ പോലീസ്, സൈബർ വിഭാഗം, ഡോഗ് സ്ക്വാഡ്, ശാസ്ത്രീയ അന്വേഷണ വിഭാഗം തുടങ്ങിയവ സംയുക്തമായിട്ടായിരുന്നു അന്വേഷണം. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായ വാഴക്കാല പടന്നാട്ട് അസീസിന്റെ മകൻ മനാഫ്, കുഴിപ്പറന്പിൽ ആലി ഇബ്രാഹിമിന്റെ മകൻ അലി (40), സഹോദരന്മാരായ സലാം (48), യൂസഫ് (42), കുഴിപ്പറന്പിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ഫൈസൽ (23), കുരിക്കോട്ട്പറന്പ് കായിയുടെ മകൻ കെ.കെ. സിറാജുദ്ദീൻ (49), പുറ്റിങ്കൽപറന്പ് ജമാലിന്റെ മകൻ അജാസ് (31) എന്നിവരാണ് റിമാൻഡിലായത്.
യുവാവ് കൊല്ലപ്പെട്ട വീടിന്റെ ഉടമ പടന്നാട്ട് അസീസ്, മകളുടെ ഭർത്താവ് അനീസ്, ഷിഹാബ്, നിസാർ, മറ്റു മൂന്നു പേർ എന്നിവരാണ് മറ്റു പ്രതികൾ.
No comments:
Post a Comment