കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണി പ്രഖ്യാപിച്ചു.[www.malabarflash.com]
പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ പാർട്ടിയിലുണ്ടായ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഞായറാഴ്ച നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും തനിക്കു മത്സരിക്കാനുള്ള താത്പര്യം പി.ജെ. ജോസഫ് അറിയിച്ചിരുന്നു.
എന്നാൽ, കോട്ടയം ലോക്സഭാ മണ്ഡല ത്തിലെ വൈക്കം ഒഴികെയുള്ള ആറു നിയമസഭാ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും സംസ്ഥാന ജില്ലാ ഭാരവാഹികളും ജോസഫിന്റെ സ്ഥാനാർഥിത്വത്തിൽ തിങ്കളാഴ്ച എതിർപ്പു പ്രകടിപ്പിച്ചു. തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് പാർട്ടി ജനറൽ സെക്രട്ടറിയും മുൻ ഏറ്റുമാനൂർ എംഎൽഎയുമായ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാ പിച്ചത്. പാലായിൽ കെ.എം. മാണിയുടെ വസതിയിലെത്തിയാണ് ജില്ലാ പ്രതിനിധികൾ അഭിപ്രായങ്ങൾ അറിയിച്ചത്.
റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരും തിങ്കളാഴ്ച മാണിയുടെ വസതിയിലുണ്ടായിരുന്നു. എന്നാൽ, പാർട്ടിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ തിങ്കളാഴ്ച നടന്ന രാഷ്ട്രീയ ആലോചനകളിൽ പങ്കെടുക്കാതിരുന്നതും രാഷട്രീയവൃത്തങ്ങളിൽ ചർച്ചയായി.

No comments:
Post a Comment