പത്തനംതിട്ട: സൗദിയിൽ നിര്യാതനായ യുവാവിന്റെതിന് പകരം നാട്ടിലെത്തിച്ചത് യുവതിയുടെ മൃതദേഹം. വീട്ടിൽ കൊണ്ടുവന്ന് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. അന്വേഷണത്തിൽ എത്തിയിരിക്കുന്നത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹമാണെന്ന് വ്യക്തമായി.[www.malabarflash.com]
ഫെബ്രുവരി 27 സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ റഫീഖിന്റെ(28) മൃതദേഹമാണ് മാറിയത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് മൃതദേഹം കുമ്മണ്ണൂരിലെ വസതിയിൽ കൊണ്ടുവന്നത്. പെട്ടിയുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന മേൽവിലാസവും പാസ്പോർട്ട് നമ്പരുമെല്ലാം റഫീഖിന്റെതായിരുന്നു. പെട്ടി തുറന്നപ്പോളാണ് യുവതിയുടേതാണെന്ന് മനസിലായത്.
സൗദി എയർലൈൻ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പോഴും കുഴപ്പമില്ലായിരുന്നുവെന്ന് ഗൾഫിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. എംബാം ചെയ്ത് പെട്ടിയിലാക്കിയിടത്താണ് മാറ്റം സംഭവിച്ചതെന്നാണ് നിഗമനം.
കുമ്മണ്ണൂരിലെ വസതിയിലെത്തിയ പോലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്യരാജ്യക്കാരിയുടെ മൃതദേഹമായതിനാൽ അത് മടക്കികൊണ്ടുപോകുന്നതിന് നിയമതടസം ഏറെയാണെന്ന് പോലീസ് പറയുന്നു.

No comments:
Post a Comment