ചെന്നൈ: ഇന്ത്യന്‍ നാഷനല്‍ ലീഗ് അധ്യക്ഷനും ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അംഗവുമായ സയ്യിദ് ജെ ഇനായത്തുല്ല സാഹിബ് അന്തരിച്ചു. ബുധനാഴ്ച രാത്രി 11നായിരുന്നു അന്ത്യം.[www.malabarflash.com]
തമിഴ്‌നാട് ബൈത്തുല്‍മാല്‍ കമ്മിറ്റി അധ്യക്ഷനാണ്. മയ്യിത്ത് ചെന്നൈ അണ്ണാ നഗര്‍ വെസ്റ്റ് 9ലെ ന്യൂറേ പാര്‍ക്ക് ടവറിലെ ഫ്ലാറ്റ് നമ്പര്‍ 1202ലെ വീട്ടിലാണുള്ളത്.
മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ളുഹര്‍ നമസ്‌കാരാനന്തരം നന്ദനം പള്ളിയില്‍ നടക്കുമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ അറിയിച്ചു.
No comments:
Post a Comment