Latest News

360 പേര്‍ക്ക് റോബോട്ടിക് ശസ്ത്രക്രിയ നടത്തി ശ്രദ്ധേയമായി യേനപ്പോയ ആശുപത്രി

മംഗളൂരു: 360 പേര്‍ക്ക് റോബോട്ടിക് ശസ്ത്രക്രിയ നടത്തി യേനപ്പോയ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചരിത്രം കുറിച്ചു. ദക്ഷിണ കര്‍ണാടകയിലെയും വടക്കന്‍ കേരളത്തിലെയും നിരവധി പേര്‍ക്കാണ് ആശുപത്രിയില്‍ വെച്ച് റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്.[www.malabarflash.com]
 
കഴിഞ്ഞ ദിവസം കിഡ്‌നിയില്‍ ക്യാന്‍സര്‍ ബാധിച്ച ഒരു രോഗിയില്‍ നിന്നും ക്യാന്‍സര്‍ ഭാഗങ്ങള്‍ മാത്രം അതേപടി മുറിച്ചുമാറ്റിയിരുന്നു. ഡോ. മുജീബ് റഹ് മാന്‍, ഡോ. അല്‍ത്താഫ് ഖാന്‍, ഡോ. നിഷിത് ഡിസൂസ, കോര്‍ഡിനേറ്റര്‍ മെല്‍വിന്‍ ഡിസൂസ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

15 ലക്ഷം രൂപ ചിലവു വരുന്ന കിഡ്‌നി മാറ്റി വെക്കല്‍ ശസ്ത്രക്രിയ താമസം, ഭക്ഷണം തുടങ്ങി എല്ലാ ചിലവുകളും ഉള്‍പെടെ വെറും നാല് ലക്ഷം രൂപയ്ക്കാണ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രിയായ യേനപ്പോയയില്‍ ഈടാക്കുന്നത്. 

കിഡ്‌നിയില്‍ ക്യാന്‍സര്‍ ബാധിക്കുന്നവരുടെയും മൂത്ര സംബന്ധമായ എല്ലാ രോഗങ്ങളുടെയും എല്ലാ രോഗങ്ങളുടെയും ശസ്ത്രക്രിയ ഇവിടെ നടത്തുന്നുണ്ട്. വെറും ഒന്നര ലക്ഷം രൂപയാണ് കിഡ്‌നിക്ക് ബാധിക്കുന്ന ക്യാന്‍സര്‍ നീക്കം ചെയ്യുന്നതിനുള്ള തുകയായി ഈടാക്കുന്നത്.

റോബോട്ടിക് ശസ്ത്രക്രിയ വഴി കിഡ്‌നി മാറ്റി വെക്കുന്ന അപൂര്‍വ്വ ആശുപത്രികളില്‍ ഒന്നാണ് യേനപ്പോയ ആശുപത്രി. രോഗികള്‍ക്ക് ചികിത്സ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 08123018855 (കോര്‍ഡിനേറ്റര്‍ മെല്‍വിന്‍ ഡിസൂസ) നമ്പറുമായി ബന്ധപ്പെടാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.