ന്യൂസിലാന്റിലെ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആദരാഞ്ജലിയർപ്പിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ൻ വില്ല്യംസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു. നിസ്‌കരിക്കാനായി നിരന്നു നില്‍ക്കുന്നവരെ ന്യൂസിലന്റിന്റെ അനൗദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തില്‍ വരച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.[www.malabarflash.com]
ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്റില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം സിംഗപൂരിലെ കലാകാരനായ കെയ്ത് ലീ വരച്ച ചിത്രമാണിത്.
പള്ളിയിലേക്ക് ഭീകരൻ തോക്കുമായി കയറുമ്പോൾ ‘ഹലോ സഹോദരാ’ എന്നുപറഞ്ഞാണ് പള്ളിയിലുണ്ടായിരുന്ന വൃദ്ധൻ സ്വാഗതംചെയ്തത്. വൃദ്ധനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ വാക്കുകളും പോസ്റ്ററിലുണ്ട്. ആ വൃദ്ധനേയും വെടിവെച്ചിട്ടാണ് ഇയാള്‍ കൂട്ടക്കൊല തുടരുന്നത്.
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ പങ്കുവെക്കുന്ന കുറിപ്പും ന്യൂസിലന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ കെയ്ന്‍ വില്യംസണ്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

No comments:
Post a Comment