• നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക.
• രോഗങ്ങൾ ഉള്ളവർ 11 മുതൽ മൂന്നുവരെ എങ്കിലും സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
• വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ മൂന്നു വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
• അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കുക.
• വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം പാലിക്കുക.
• തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകർ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.
സൂര്യാഘാത ലക്ഷണങ്ങൾ
• ശരീരോഷ്മാവ് ഉയരാം
• ശ്വസന പ്രക്രിയ സാവധാനമാകാം
• മാനസിക പിരിമുറുക്കം ഉണ്ടാകാം
• അസാധാരണ വിയർപ്പ്, ബോധക്ഷയം എന്നിവ ഉണ്ടാകാം
• ചർമം ചുവന്ന് തടിക്കാം
• കടുത്ത ക്ഷീണം അനുഭവപ്പെടുന്നതിനൊപ്പം നാഡിമിടിപ്പും ഉയരാം
സൂര്യാഘാതമേൽക്കാൻ കൂടുതൽ സാധ്യതയുള്ളവർ
• കടുത്ത ചൂടുമായി നേരിട്ട് സന്പർക്കം പുലർത്തുന്നവർ.
• മദ്യം, കഫീൻ എന്നിവ ഉപയോഗിക്കുന്നവർ.
• കുട്ടികൾ, പ്രായമായവർ, ഹൃദ്രോഗമുള്ളവർ, പ്രമേഹം, ത്വക്ക് രോഗമുള്ളവർ.
കർഷകത്തൊഴിലാളികൾ, കെട്ടിടനിർമാണ തൊഴിലാളികൾ, കായിക താരങ്ങൾ.
സൂര്യാഘാതമേറ്റാൽ ഉടനടി ചെയ്യേണ്ടത്
• സൂര്യാഘാതമേറ്റയാളെ തറയിലോ കട്ടിലിലോ കിടത്തുക.
• ചൂട് കുറക്കാൻ ഫാൻ ഉപയോഗിക്കുക.
• കാലുകൾ ഉയർത്തിവയ്ക്കുക
• വെള്ളത്തിൽമുക്കിയ തുണി ദേഹത്തിടുക.
• ശുദ്ധജലവും ദ്രവരൂപത്തിലുള്ള ആഹാരവും നൽകുക.
No comments:
Post a Comment