മനാമ: സ്വന്തം വിവാഹത്തിന്‍റെ നിശ്ചയം നാട്ടില്‍ നടത്താനിരുന്ന ദിവസം മലയാളി യുവാവ് ബഹ്റൈനിൽ മരണപ്പെട്ടു. ബഹ്റൈന്‍ പ്രവാസിയായ തലശ്ശേരി, പെരിങ്ങാടി അഴീക്കൽ പുതിയ പുരയിൽ നവാഫാണ് (27) ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ബഹ്റൈനില്‍ മരണപ്പെട്ടത്. [www.malabarflash.com]
മനാമ അറാദുഫ് അപാർട്‌മെന്റിന് സമീപത്തെ താമസസ്ഥലത്ത് വച്ച് സുഹൃത്തുക്കളാണ് നവാഫിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിടെയുണ്ടായ ഹൃദയാഘാതമാവാം മരണകാരണമാണെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ സുപ്രഭാതത്തോട് പറഞ്ഞു.
നവാഫിന്‍റെ വിവാഹം നവംബറില്‍ നടത്താനുള്ള നിശ്ചയം നടക്കാനിരിക്കെയാണ് മരണം നടന്നതെന്നും സുഹൃത്തുക്കളില്‍ ചിലര്‍ അറിയിച്ചു
ഫൈസൽ ഷഹനാസ് ദമ്പതികളുടെ മകനാണ്. സനൂൻ, വലീദ്, അമീൻ, നൂഫ് എന്നിവര്‍ സഹോദരങ്ങളാണ്.

No comments:
Post a Comment